ആറു ദിവസം കൊണ്ട് ഇന്ത്യയില്‍ കോടികളുടെ കളക്ഷന്‍ നേടി ഹനുമാന്‍
തേജ സജ്ജ നായകനായ ഹനുമാന്‍ ആറു ദിവസം കൊണ്ട് ഇന്ത്യയില്‍ നേടിയത് 80.30 കോടി രൂപ. സാക്‌നില്‍ക് റിപ്പോര്‍ട്ട് അനുസരിച്ച് ഹനുമാന്‍ ഏഴാം ദിവസം ഇന്ത്യയില്‍ ഏകദേശം 9.50 കോടി രൂപ എല്ലാ ഭാഷയിലും നേടിയിട്ടുണ്ട്. ഇത് ഇന്ത്യയില്‍ മൊത്തം ഏഴു ദിവസം കൊണ്ട് 89.80 കോടി രൂപയായി. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ലോകമെമ്പാടും 150 കോടി രൂപ പിന്നിട്ടിരിക്കുകയാണ് ഹനുമാന്‍.
Also Read ;കുവൈത്ത് ദിനാര്‍ ഒന്നാം സ്ഥാനത്ത്
ഈ മാസം 12 നാണ് ഹനുമാന്‍ ബോക്‌സ് ഓഫീസില്‍ എത്തിയത്. മഹേഷ് ബാബുവിന്റെ ‘ഗുണ്ടൂര്‍ കാരം’, വെങ്കിടേഷ് ദഗുബതിയുടെ ‘സൈന്ധവ്’ എന്നീ ചിത്രങ്ങള്‍ക്കൊപ്പം എത്തിയ ഹനുമാന്‍ തീയേറ്ററുകളില്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും കഥ എഴുതാന്‍ തുടങ്ങിയെന്നും സംവിധായകന്‍ പ്രശാന്ത് വര്‍മ അടുത്തിടെ പറഞ്ഞിരുന്നു. ‘കല്‍ക്കി’, ‘സോംബി റെഡ്ഡി’ എന്നിവയാണ് പ്രശാന്ത് വര്‍മയുടെ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ച മറ്റു ചിത്രങ്ങള്‍. ഹനുമാന്‍ പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് നിര്‍മ്മിച്ചത്. കെ നിരഞ്ജന്‍ റെഢിയാണ് നിര്‍മാണം.
തെലുങ്കിലെ യുവ നായകന്‍മാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘അത്ഭുത’മായിരുന്നു. ‘സൂര്യ’ എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ലക്ഷ്മി ഭൂപാലയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































