ജയ് ശ്രീറാം വിളിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞു; ബസില്‍ നിന്ന് ഇറങ്ങിച്ചെന്ന് രാഹുല്‍ ഗാന്ധി
ഗുവാഹത്തി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിലെ സോണിത്പുരില്‍ നാടകീയ രംഗങ്ങള്‍. യാത്ര തടയാനുള്ള ഉദ്ദേശത്തോടെ കാവിക്കൊടിയുമായെത്തിയ ആളുകള്‍ക്കിടയിലേക്ക് രാഹുല്‍ ഗാന്ധി ഇറങ്ങിച്ചെന്നു. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
ജയ് ശ്രീറാം, ജയ് മോദി എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു ഇവര്‍ ബസ്സിനടുത്തേക്കെത്തിയത്. പുറത്തിറങ്ങിയ രാഹുല്‍ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് ബസ്സിലേക്ക് തിരികെ കയറ്റി.
also read: തൃശൂര്‍ പന്തല്ലൂരില്‍ കുളത്തില്‍ വീണ് സഹോദരിമാര്‍ക്ക് ദാരുണാന്ത്യം
ഭാരത് ജോഡോ ന്യായ് യാത്രക്കിടെ സോണിത്പുരില്‍ വെച്ച് തന്റെ വാഹനം ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമിച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും നേരത്തെ അറിയിച്ചിരുന്നു.