February 1, 2026
#Top News

അഫ്ഗാനില്‍ യാത്രാവിമാനം തകര്‍ന്നുവീണു; ഇന്ത്യന്‍ വിമാനമെന്ന് റിപ്പോര്‍ട്ട

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നു വീണ് അപകടം. അഫ്ഗാനിലെ ടോപ്ഖാന മലനിരകളിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം. മൊറോക്കോയില്‍ രജിസ്റ്റര്‍ ചെയ്ത ഡി എഫ് 10 എന്ന ചെറുവിമാനമാണ് തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Also Read; പാണക്കാട് ഹൈദരലി തങ്ങളുടെ മകനെ വീല്‍ച്ചെയറിലാക്കുനെന്ന് ഭീഷണി; ലീഗ് പ്രവര്‍ത്തകനെതിരെ കേസ്

ഇന്ത്യന്‍ യാത്രാവിമാനമാണ് തകര്‍ന്നതെന്ന അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷ (ഡിജിസിഎ)നും ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവും തള്ളി. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലേക്കു പോയ ഇന്ത്യന്‍ യാത്രാവിമാനം ടോപ്ഖാന മലനിരകളില്‍ തകര്‍ന്നുവീണെന്നാണ് അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

Leave a comment

Your email address will not be published. Required fields are marked *