മാനന്തവാടിയില്‍ കരടിയിറങ്ങി; ജാഗ്രതാ നിര്‍ദേശവുമായി വനംവകുപ്പ്
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ കരടിയിറങ്ങി. വള്ളിയൂര്‍ക്കാവിന് സമീപം ജനവാസ മേഖലയിലാണ് കരടിയെ കണ്ടത്. ഇന്നലെ രാത്ര പല ഭാഗങ്ങളിലും കരടിയെ കണ്ടതായി നാട്ടുകാര്‍ വനം വകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് വനപാലകര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തി. സ്വകാര്യവ്യക്തിയുടെ വീട്ടില്‍സ്ഥാപിച്ച സിസിടിവിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ കരിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
Also Read ; എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
ഇതിന് മുന്‍പുള്ള ദിവസവും രാത്രി കരടി എത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആനയും പുലിയും കാട്ടുപന്നിയുമെല്ലാം ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് വയനാട്ടില്‍ പതിവ് സംഭവമായിരിക്കുകയാണ് അതിനിടെ കരടിയേയും കൂടി കണ്ടതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































