September 7, 2024
#Top Four

ഫെമ ലംഘനക്കേസ്; ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് ഇ ഡി

കൊച്ചി: കൊച്ചിയിലെ ഓഫീസില്‍ വെച്ച് ബിനീഷ് കോടിയേരിയെ ഇ ഡി ചോദ്യം ചെയ്യ്തത്. വിദേശ നാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയാന്‍ വിളിപ്പിച്ചുവെന്നാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പറയുന്നത്.

2020ല്‍ ലഹരിയിടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിനീഷിന് ഒരു വര്‍ഷത്തെ തടവിന് ശേഷമാണ് ജാമ്യം കിട്ടിയിരുന്നത്. ഈ കേസില്‍ ആദായനികുതി രേഖയിലടക്കം പൊരുത്തക്കേടുകള്‍ ഇ ഡി കണ്ടെത്തിയിരുന്നു.

Also Read; ഫഹദ് ഫാസില്‍ നായകനായെത്തുന്ന ആവേശത്തിന്റെ ടീസര്‍ പുറത്തിറങ്ങി

ഇതില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍ നടത്തുന്നത്. ചോദ്യം ചെയ്യലിനായി ബിനീഷിന് കഴിഞ്ഞയാഴ്ച സമന്‍സ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇന്ന് രാവിലെ 10.30 മുതലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ വ്യക്തമല്ല.

Leave a comment

Your email address will not be published. Required fields are marked *