മെഡിക്കല്‍ കോളേജില്‍ രോഗിയുടെ മാല മോഷ്ടിച്ച രണ്ട് സ്ത്രീകള്‍ പിടിയില്‍
തൃശൂര്‍: മെഡിക്കല്‍ കോളേജില്‍ സ്‌കാനിംഗിനെത്തിയ രോഗിയുടെ മാല മോഷ്ടിച്ച രണ്ട് സ്ത്രീകള്‍ പിടിയില്‍. പൈങ്കുളം സ്വദേശിയുടെ രണ്ട് പവന്‍ സ്വര്‍ണമാലയാണ് തമിഴ്നാട് സ്വദേശിനികളായ ശിവകാമി, റോജ എന്നിവര്‍ മോഷ്ടിച്ചത്.
Also Read; റിപ്പബ്ലിക് ദിനത്തില്‍ വിരുന്നൊരുക്കാന്‍ രാജ്ഭവന് 20ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എ ബ്ലോക്കിലെ സ്‌കാനിംഗിന് ബില്ലടയ്ക്കാന്‍ നിന്ന സമയത്താണ് പൈങ്കുളം സ്വദേശിനിയുടെ മാല മോഷണം പോയത്. മാല മോഷ്ടിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്നീട് മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടുകയായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി കേസുകള്‍ പ്രതികളുടെ പേരിലുണ്ട്. പോലീസ് പിടികൂടുന്ന സമയത്ത് പല പേരുകളാണ് ഇവര്‍ പറയുന്നത്.