#Top Four

ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി സംസ്ഥാനസര്‍ക്കാര്‍

തിരുവനന്തപുരം: ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി സംസ്ഥാനസര്‍ക്കാര്‍. കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്ഭവന് അധിക ഫണ്ടായി അനുവദിച്ചത് 1.25 കോടി രൂപ. ഇതില്‍ റിപബ്ലിക് ദിന വിരുന്നായ ‘അറ്റ് ഹോം’ വിരുന്നിന് മാത്രം 20 ലക്ഷം രൂപ അനുവദിച്ചു. ഈ മാസം 20 ന് 62.94 ലക്ഷം രൂപ യാത്ര ചെലവുകള്‍ക്കായി നല്‍കി. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് നല്‍കിയാണ് പണം അനുവദിച്ചത്. 23 ന് 42.98 ലക്ഷം രൂപ വെള്ളം, ടെലിഫോണ്‍, വൈദ്യുതി ചിലവുകള്‍ക്കുമായി നല്‍കി ഉത്തരവിറക്കി. മാര്‍ച്ച് 27 വരെ ആകെ 32 ദിവസമാണ് സമ്മേളനം.

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായാല്‍ നേരത്തേ പിരിയാനും സാധ്യതയുണ്ട്. സര്‍ക്കാറും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായി നില്‍ക്കെ, സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത.

Also Read; നാടകീയമായ നയപ്രഖ്യാപനം; അവസാന പാരഗ്രാഫ് മാത്രം വായിച്ച് മടങ്ങി ഗവര്‍ണര്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് വേള കൂടിയായതിനാല്‍ ഭരണ-പ്രതിപക്ഷ പോരിന് വീര്യം കൂടും. 2024ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബില്‍, 2024ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍, 2024ലെ കേരള പഞ്ചായത്തീരാജ് (ഭേദഗതി) ബില്‍ എന്നിവയാണ് സമ്മേളനകാലത്ത് പരിഗണിക്കാനിടയുള്ള പ്രധാന ബില്ലുകള്‍.

Leave a comment

Your email address will not be published. Required fields are marked *