February 5, 2026
#Career #india #International

30000 വിദ്യാര്‍ഥികള്‍ക്ക് ഫ്രാന്‍സിലെത്തി പഠിക്കാം: റിപ്പബ്ലിക് ദിനത്തില്‍ ഫ്ര്ഞ്ച് പ്രസിഡന്റിന്റെ സമ്മാനം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് റിപ്പബ്ലിക് സമ്മാനവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയാണ് മാക്രോണ്‍. 2030ല്‍ 30,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഫ്രാന്‍സില്‍ വിദ്യാഭ്യാസത്തിനുള്ള അവസരം നല്‍കുമെന്ന് മാക്രോണ്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയായിരുന്നു റിപ്പബ്ലിക് ആഘോഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രഖ്യാപനം.

Also Read ; തിരുവനന്തപുരത്ത് അമ്മയെ മകന്‍ കെട്ടിയിട്ട് കത്തിച്ചു കൊലപ്പെടുത്തി

‘2030ല്‍ 30,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഫ്രാന്‍സില്‍, ഇത് സാധ്യമാക്കാന്‍ ശ്രമിക്കും’ എന്ന് മാക്രോണ്‍ വ്യക്തമാക്കി. ഫ്രഞ്ച് ഭാഷ പഠിക്കാന്‍ പ്രത്യേക സെന്റര്‍ ആരംഭിക്കും. രാജ്യത്തെ സര്‍വകലാശാലകളില്‍ ചേരുന്നതിന് ഫ്രഞ്ച് ഭാഷ് നിര്‍ബന്ധമാക്കാത്ത രീതിയില്‍ രാജ്യാന്തര നിലവാരത്തില്‍ ക്ലാസുകള്‍ ആരംഭിക്കും. ഫ്രാന്‍സില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് വിസ നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.

ഇതിനായി അന്താരാഷ്ട്ര ക്ലാസുകള്‍ സജ്ജീകരിക്കും. ഫ്രാന്‍സില്‍ പഠിച്ച ഏതൊരു മുന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും വിസ പ്രക്രിയ സുഗമമാക്കും. പൊതുവിദ്യാലയങ്ങളില്‍ നിന്ന് ഫ്രഞ്ച് പഠിക്കുന്നതിന് സൗകര്യമൊരുക്കുമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.

2023 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഫ്രാന്‍സിലെത്തി പഠിക്കാനുള്ള ധാരണയുണ്ടായത്. 30,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുമെന്ന് മാക്രോണ്‍ സൂചന നല്‍കിയിരുന്നു. ഇന്ത്യയുമായി സഹകരണബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമാണ് ഫ്രാന്‍സില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *