#Top Four

എം എല്‍ എമാരെ നഷ്ടമായതിന്റെ വേദനയില്‍ എന്ത് തോന്നുന്നു? തേജസ്വി യാദവിനെ പരിഹസിച്ച് ഒവൈസി

പറ്റ്‌ന: ജെഡിയു നേതാവ് നിതീഷ് കുമാര്‍ മുന്നണി മാറിയതിന് പിന്നാലെ മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജ്വസി യാദവിനെ പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. നേരത്തെ ഒവൈസിയുടെ പാര്‍ട്ടിയിലെ നാല് എംഎല്‍എമാര്‍ ആര്‍ജെഡിയില്‍ ചേര്‍ന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നിതീഷ് മുന്നണി വിട്ടതിനെ ഒവൈസി വിമര്‍ശിച്ചത്.

2022 ജൂണിലായിരുന്നു എഐഎംഐഎമ്മിന്റെ നാല് എംഎല്‍എമാര്‍ ആര്‍ജെഡിയില്‍ ചേര്‍ന്നത്. 2020ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകളിലാണ് ഒവൈസിയുടെ പാര്‍ട്ടി വിജയിച്ചത്. രണ്ടുവര്‍ഷത്തിന് ശേഷം ഇവര്‍ ആര്‍ജെഡിയിലേക്ക് ചേക്കേറി. ഇതോടെ ബിഹാറില്‍ എഐഎംഐഎമ്മിന് ഒറ്റ എംഎല്‍എ മാത്രമാവുകയും ആര്‍ജെഡി 79 അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്തു. ഇത് പരാമര്‍ശിച്ചാണ് തേജസ്വിയോട് ഒവൈസിയുടെ ചോദ്യം. ‘ഇപ്പോള്‍ നിങ്ങള്‍ക്ക് എന്ത് തോന്നുന്നുവെന്ന് എനിക്ക് തേജസ്വി യാദവിനോട് ചോദിക്കണം. അദ്ദേഹം ഞങ്ങളുടെ നാല് എംഎല്‍എമാരെ കൊണ്ടുപോയി. അതേ വേദന ഇപ്പോള്‍ അയാള്‍ക്ക് അനുഭവപ്പെടുന്നുണ്ടോ?’ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഒവൈസി ചോദിച്ചു.

Also Read; കെ പി സി സി മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം; സര്‍ക്കാരിനോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ബിഹാറിലെ മുസ്‌ലിങ്ങള്‍ വീണ്ടും വഞ്ചിക്കപ്പെട്ടതായും ഒവൈസി പറഞ്ഞു. ബിഹാറിലെ ജനങ്ങളും വഞ്ചിക്കപ്പെട്ടു. ഒരാള്‍ മുഖ്യമന്ത്രിയാകുന്നതില്‍ മാത്രമായിരുന്നു അവരുടെ ശ്രദ്ധ. ബിഹാറില്‍ ഒരു വികസനവുമില്ല. ഉദ്യോഗസ്ഥ ഭരണം വര്‍ധിക്കുകയാണ് ഒവൈസി ആരോപിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *