തിയറ്ററില്‍ കാല്‍ വഴുതി വീണു; കോഴിക്കോട്ടെ പ്രമുഖ തിയറ്റര്‍ ഉടമ കെ ഒ ജോസഫ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് തിയറ്റര്‍ ഉടമ തിയറ്ററില്‍ കാല്‍ വഴുതി വീണ് മരിച്ചു. കോഴിക്കോട് മുക്കം കിഴക്കാരകാട്ട് കെ ഒ ജോസഫ് ആണ് മരിച്ചത്. കോഴിക്കോട്ടെ കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തിയറ്ററുകളുടെ ഉടമ
ചങ്ങരംകുളത്തെ മറ്റൊരു തിയറ്ററിലാണ് സംഭവം. സുഹൃത്തിന്റെ തിയറ്ററില്‍ വച്ച് കാല്‍വഴുതി തലയടിച്ച് വീണ ജോസഫിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. എട്ടു സ്‌ക്രീനുകളുടെ ഉടമയാണ് ഇദ്ദേഹം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































