കേന്ദ്രബജറ്റ്: കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കും, സെര്‍വിക്കല്‍ കാന്‍സര്‍ വാക്‌സിനേഷന്‍ പദ്ധതി ശക്തിപ്പെടുത്തും

ന്യൂഡല്‍ഹി: രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചു. രാജ്യത്ത് കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുന്നതുള്‍പ്പടെയുള്ള പ്രഖ്യാപനങ്ങളാണ് ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചത്.
നിലവിലുള്ള ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി മെഡിക്കല്‍ കോളജുകളാക്കി മാറ്റാന്‍ പദ്ധതിയുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കും. സ്ത്രീകള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധത്തിനായി വാക്‌സിനേഷന്‍ പദ്ധതികള്‍ ശക്തിപ്പെടുത്തും. ഒമ്പതു മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്കിടയിലാണ് വാക്‌സിനേഷന്‍ ലഭ്യമാക്കുക.
Also Read; വസ്ത്രത്തില്‍ അതിവിദഗ്ദ്ധമായി സ്വര്‍ണം ഒളിപ്പിച്ച യുവതി അറസ്റ്റില്‍
കൂടാതെ മാതൃശിശുപരിചരണം സംബന്ധിച്ചുള്ള വിവിധ പദ്ധതികള്‍ ഒരു കുടക്കീഴില്‍ സംയോജിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. സക്ഷമ അംഗന്‍വാടി-പോഷന്‍ 2.0 പദ്ധതിക്കു കീഴില്‍, പോഷകാഹാര വിതരണവും ശിശുപരിചരണവും വികസനവും ഉറപ്പുവരുത്താന്‍ അംഗന്‍വാടികള്‍ നവീകരിക്കും. കുട്ടികള്‍ക്കിടയിലെ പ്രതിരോധകുത്തിവെപ്പ് ശക്തിപ്പെടുത്താന്‍ ആരംഭിച്ച മിഷന്‍ ഇന്ദ്രധനുഷ് പദ്ധതി രാജ്യത്തുടനീളം ത്വരിതഗതിയില്‍ നടപ്പിലാക്കും. ആയുഷ്ഭാന്‍ ഭാരത് പദ്ധതിയില്‍ ആശാ വര്‍ക്കന്‍മാരെയും അംഗന്‍വാടി ജീവനക്കാരെയും ഉള്‍പ്പെടുത്തി ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.