#Top Four

പടക്കനിര്‍മാണ ശാലയില്‍ തീപിടിത്തം; മരണം ആറ് 60 പേര്‍ക്ക് ഗുരുതര പരിക്ക്

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ഹാര്‍ദ്ദയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ ആറ് മരണം, 60 പേര്‍ക്ക് ഗുരുതര പരിക്ക്. തീപിടിത്തത്തിനിടെ അനേകം പൊട്ടിത്തെറികളുണ്ടായത് പ്രദേശത്താകെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ഹാര്‍ദ്ദയ്ക്ക് സമീപത്തായുള്ള നര്‍മദപുരം ജില്ലയിലും പൊട്ടിത്തെറിയുടെ ഫലമായി കുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു. മന്ത്രി ഉദയ് പ്രതാപ് സിംഗും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉടന്‍ അപകടസ്ഥലം സന്ദര്‍ശിക്കുകയും. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കുന്നതിനായി സജ്ജമായിരിക്കാന്‍ ഭോപ്പാലിലെയും ഇന്‍ഡോറിലെയും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കുകയും. സംഭവസ്ഥലത്തേയ്ക്ക് കൂടുതല്‍ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ എത്തുമെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി മോഹന്‍ യാദവ് അറിയിച്ചു.

Also Read; പെണ്‍മക്കളെ പീഡിപ്പിച്ച കേസ് ; പിതാവിന് 123 വര്‍ഷം തടവ്

പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയില്‍ നിന്ന് വലിയ തീഗോളങ്ങളും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുകയും.

Leave a comment

Your email address will not be published. Required fields are marked *