September 7, 2024
#kerala #Top Four

വെളുത്തുള്ളി വില കുതിക്കുന്നു; കിലോക്ക് 400 കടന്നു

അടിമാലി: വെളുത്തുള്ളി വില കുതിക്കുന്നു. ഒരു കിലോ വെളുത്തുള്ളി വാങ്ങിയാല്‍ പോക്കറ്റ് കാലിയാകും എന്ന മട്ടിലാണ് വെളുത്തുള്ളി വില കുതിച്ചുകൊണ്ടിരിക്കുന്നത്. മൊത്ത മാര്‍ക്കറ്റില്‍ വില അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും നാട്ടിന്‍പുറങ്ങളില്‍ ഇപ്പോഴും വെളുത്തുള്ളി കിലോക്ക് 400 രൂപക്കും മുകളിലാണ്. മുമ്പ് വെളുത്തുള്ളിയുടെ വിവിധയിനങ്ങള്‍ക്ക് 40 – 100 രൂപ വരെയായിരുന്നു വില. ഇപ്പോള്‍ കോര്‍പറേറ്റ് കമ്പനികള്‍ മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് വെളുത്തുള്ളി എത്തിക്കുന്നതാണ് വില കൂടാന്‍ പ്രധാന കാരണം.

Also Read ;ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സിപിഎം സമിതിയില്‍ തീരുമാനം

വെളുത്തുള്ളിയെ വലിപ്പവും ഗുണവുമനുസരിച്ച് തരംതിരിച്ചിട്ടുണ്ട്. ഇതില്‍ മുമ്പ് 100 രൂപയുണ്ടായിരുന്ന ഇനത്തിന്റെ ചില്ലറ വ്യാപാരം 400 രൂപക്കാണ് നടക്കുന്നത്. മൊത്ത മാര്‍ക്കറ്റിലെ വിലയെക്കാള്‍ 100 രൂപയോളം കൂടുതലാണ് ചില്ലറ മാര്‍ക്കറ്റില്‍ വെളുത്തുള്ളിക്ക് ഈടാക്കുന്നത്.

Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *