November 21, 2024
#india #Top News

ഡല്‍ഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍

ഡല്‍ഹി ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി. കോടതി വളപ്പില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്‌ഫോടനം നടക്കുമെന്നും ഭീഷണി സന്ദേശത്തിലുണ്ടായിരുന്നു. അതിനാല്‍ ഹൈക്കോടതിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Also Read ; ബേലൂര്‍ മഗ്‌നയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസവും തുടരുന്നു

കോടതി രജിസ്ട്രാര്‍ ജനറലിനാണ് ഭീഷണി ഇ-മെയില്‍ ലഭിച്ചത്. ‘ഫെബ്രുവരി 15 ന് ബോംബ് ഉപയോഗിച്ച് ഡല്‍ഹി ഹൈക്കോടതി തകര്‍ക്കും. ഡല്‍ഹി കണ്ട ഏറ്റവും വലിയ സ്ഫോടനമായിരിക്കും ഇത്. കഴിയുന്നത്ര സുരക്ഷ വര്‍ദ്ധിപ്പിക്ക്, എല്ലാ മന്ത്രിമാരെയും വിളിക്ക്. എല്ലാവരും ഒരുമിച്ച് പൊട്ടിത്തെറിക്കും’ എന്നാമ് സന്ദേശത്തില്‍ പറയുന്നത്.

ബീഹാര്‍ ഡിജിപിക്കും ഇതേ ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെയും ഓഡിയോ ക്ലിപ്പുകളിലൂടെയുമാണ് ഭീഷണി. പ്രതിയെന്ന് സംശയിക്കുന്നയാളെ കര്‍ണാടകയില്‍ നിന്ന് പിടികൂടി പട്‌നയിലെത്തിച്ചു. അയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *