ഗതാഗത മന്ത്രിയും ഗതാഗത കമ്മിഷണറും തമ്മില്‍ ഭിന്നത ,വാക്‌പോര്
തിരുവനന്തപുരം: മന്ത്രി കെബി ഗണേഷ് കുമാറുമായി ഗതാഗത കമ്മിഷണര്‍ എസ് ശ്രീജിത്തിനുള്ള ഭിന്നത മറനീക്കി പുറത്ത് വന്നിരിക്കുന്നു. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ പുറത്തുപോയതിന് പിന്നാലെ ഗതാഗത കമ്മിഷണറുമായുള്ള ഭിന്നതയുടെ വാര്‍ത്തകളും പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം നടന്ന ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ യോഗത്തില്‍ ഗതാഗത കമ്മിഷണറെ മന്ത്രി പരസ്യമായി ശാസിക്കുകയുണ്ടായി. കൂടാതെ ഗതാഗത കമ്മിഷണര്‍ക്ക് മറുപടി പറയാനോ വിശദീകരണം നല്‍കാനോ അവസരം നല്‍കിയിരുന്നുല്ലായിരുന്നു.
പിന്നീട് മന്ത്രിയുടെ ചേംബറിലെത്തി ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മന്ത്രി ശകാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അതേ ഭാഷയില്‍ ഗതാഗത കമ്മിഷണര്‍ തിരിച്ചു പ്രതികരിച്ചുവെന്നും. അഞ്ച് മിനിറ്റോളം ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയുമായിരുന്നു.
Also Read; ‘ആന്റണി’ സിനിമ വിശ്വാസം ഹനിക്കുന്നില്ലെന്ന് കോടതി
ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാറുമായി അഭിപ്രായ ഭിന്നത തുടരുന്നതിനിടെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ബിജു പ്രഭാകര്‍ രംഗത്തെത്തിയിരുന്നു. ഗതാഗത സെക്രട്ടറി സ്ഥാനവും അദ്ദേഹം ഒഴിയുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമ തീരുമാനം കൈക്കൊള്ളും.





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































