#Movie #Tech news #Top Four

വ്യാഴാഴ്ച മുതല്‍ പുതിയ മലയാള സിനിമകളുടെ തിയേറ്റര്‍ റിലീസ് നിര്‍ത്തിവയ്ക്കുമെന്ന് ഫിയോക്

കൊച്ചി: പുതിയ മലയാള സിനിമകളുടെ തിയറ്റര്‍ റിലീസ് വ്യാഴാഴ്ച മുതല്‍ നിര്‍ത്തിവയ്ക്കുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് വ്യക്തമാക്കി. തിയേറ്ററുകളില്‍ റീലിസ് ചെയ്യുന്ന മലയാള ചിത്രങ്ങളുടെ ധാരണ ലംഘിച്ച് നിര്‍മ്മാതാക്കള്‍ ഒടിടിക്ക് നല്‍കുകയാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് റിലീസ് നിര്‍ത്തിവെയ്ക്കുന്നതെന്നും ഫിയോക് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. 42 ദിവസത്തിന് ശേഷമേ ചിത്രങ്ങള്‍ ഒടിടിയില്‍ നല്‍കുകയുള്ളു എന്നായിരുന്നു ധാരണ, ഇത് പലരും തെറ്റിച്ചു.

Also Read ; പ്രതിസന്ധിയെ അതിജീവിക്കാന്‍ പുതിയ നീക്കവുമായി പേയ്ടിഎം

കൂടാതെ റിലീസ് സമയത്തെ നിര്‍മാതാക്കളുടെ തിയേറ്റര്‍ വിഹിതം 60 ശതമാനത്തില്‍ നിന്ന് 55 ശതമാനമായി കുറയ്ക്കണമെന്നും ബുധനാഴ്ചയ്ക്കം പരിഹാരം കണ്ടില്ലെങ്കില്‍ പുതിയ മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യില്ലെന്നും ഫിയോക് വ്യക്തമാക്കി. നിര്‍മാതാക്കള്‍ സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകളെ ഒതുക്കി മള്‍ട്ടിപ്ലക്‌സുകളെ സഹായിക്കുന്നു എന്നും ഫിയോക് ഭാരവാഹികള്‍ ആരോപിച്ചു. ഫിയോകിന്റെ ഈ തീരുമാനം പുതിയ ചിത്രങ്ങളുടെ റീലിസിനെ പ്രതിസന്ധിയിലാക്കും. അതേസമയം നിലവില്‍ തിയറ്ററുകളിലുള്ള സിനിമകളുടെ പ്രദര്‍ശനം തുടരും. എന്നാല്‍ റിലീസ് നിര്‍ത്തിവെയ്ക്കും എന്ന് അറിയിച്ചിട്ടില്ല എന്ന് ഫിലിം ചേമ്പര്‍ വ്യക്തമാക്കി.

Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *