December 18, 2025
#kerala #Politics #Top Four

സ്ഥാനാര്‍ഥിയാകാനില്ലെന്ന് ശോഭന, ബി ജെ പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാര്‍ഥിയായി നടി ശോഭനയെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ താന്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച് താരം രംഗത്ത് വന്നു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ച ശോഭന ആവശ്യമെങ്കില്‍ പ്രചാരണ രംഗത്തിറങ്ങാമെന്ന് സമ്മതിച്ചിട്ടുണ്ട്. സുരേഷ് ഗോപി വഴിയാണ് നടി ശോഭനയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതിനെ കുറിച്ച് ബി ജെ പിയില്‍ ആലോചനകള്‍ നടന്നത്.

Also Read ; ഇയാള്‍ എന്ത്…(തെറി)..! സതീശനെ പച്ചത്തെറി വിളിച്ച് സുധാകരന്‍, മൈക്കിന് മുന്നില്‍ വീണ്ടും നിലമറന്ന് കെ പി സി സി അധ്യക്ഷന്‍

ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സംഘവും ഡല്‍ഹിയിലെത്തി. രാത്രി ഏഴു മണിക്കാണ് ഔപചാരിക ചര്‍ച്ച. കെ സുരേന്ദ്രനൊപ്പം സംഘടന സെക്രട്ടറി കെ സുഭാഷും മുന്‍ അധ്യക്ഷന്മാരായ പി കെ കൃഷ്ണദാസ്, വി മുരളീധരന്‍, കുമ്മനം രാജ ശേഖരന്‍ എന്നിവരും സംഘത്തിലുണ്ട്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും കൊല്ലത്തുമാണ് പട്ടികയില്‍ അനിശ്ചിതാവസ്ഥയുള്ളത്.

ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, ശോഭ സുരേന്ദ്രന്‍, പി സി ജോര്‍ജ് എന്നിവരടങ്ങിയ പത്തനംതിട്ട ലിസ്റ്റും ഏറെ ആകാംഷയുള്ളതാണ്,
പി സി ജോര്‍ജിനായി സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കര്‍ രംഗത്തുണ്ട്. നിര്‍ബന്ധമാണെങ്കില്‍ ഷോണ്‍ ജോര്‍ജിനെ പരിഗണിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്, എന്നാല്‍ അവസരം തന്നാല്‍ പത്തനംതിട്ടയില്‍ ജയിക്കുമെന്നാണ് പി സി ജോര്‍ജ് ആവര്‍ത്തിക്കുന്നത്.

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ രണ്‍ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ രണ്‍ജിത് മത്സരിച്ചേക്കും, കിറ്റക്‌സ് എംഡി സാബു ജേക്കബിനെയും ബിജെപി സ്ഥാനാര്‍ഥിത്വത്തിനായി സമീപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ മണ്ഡലങ്ങളിലെ സാധ്യത പട്ടികയാണ് ഇന്ന് ആദ്യം പരിഗണിക്കുക,

തൃശ്ശൂരില്‍ സുരേഷ് ഗോപി, ആറ്റിങ്ങല്‍ വി മുരളീധരന്‍, പാലക്കാട് സി കൃഷ്ണകുമാര്‍, എന്നിവര്‍ ഉറച്ച പേരുകളാണ്. കോഴിക്കോട് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ പേരിനാണ് പ്രാമുഖ്യമെങ്കിലും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍, മഹിള മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസ് എന്നിവരും പട്ടികയിലുണ്ട്, മലപ്പുറത്ത് ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ള കുട്ടിയും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി സി അബ്ദുല്‍ സലാമും പരിഗണനയിലുണ്ട്, കാസര്‍കോട് പി കെ കൃഷ്ണദാസ്, രവീശ തന്ത്രി ഗുണ്ടാര്‍, മഹിള മോര്‍ച്ച ദേശീയ നിര്‍വാഹക സമിതി അംഗം അശ്വനി എന്നിവരും പട്ടികയിലുണ്ട്. എട്ടു മണ്ഡലങ്ങളില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *