February 4, 2026
#india #Top News

കടം തീര്‍ക്കാന്‍ പണം വേണം; അമ്മയുടെ പേരില്‍ ഇന്‍ഷൂറന്‍സ് പോളിസി എടുത്ത് കൊലപ്പെടുത്തി മകന്‍

ഉത്തര്‍പ്രദേശ്: ഓണ്‍ലൈന്‍ ഗെയിമിലൂടെ ഉണ്ടായ ലക്ഷങ്ങള്‍ വരുന്ന കടം തീര്‍ക്കാന്‍ അമ്മയെ കൊലപ്പെടുത്തി യുവാവ്. ഉത്തര്‍പ്രദേശുകാരനായ ഹിമാന്‍ഷുവാണ് ഈ ക്രൂരകൃത്യം ചെയ്തത്. പോലീസ് അന്വേഷണത്തില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. നാല് ലക്ഷം രൂപയുടെ കടമാണ് യുവാവിന് ഉണ്ടായിരുന്നത്. ആകെ 50 ലക്ഷം രൂപ കിട്ടാനുള്ള പദ്ധതിയാണ് യുവാവ് തയ്യാറാക്കിയത് എന്ന് പോലീസ് പറഞ്ഞു.

Also Read ;ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുലിനൊപ്പം അഖിലേഷ് യാദവും, ഇന്ത്യ മുന്നണിക്ക് പുത്തനുണര്‍വ്

ഒരു ബന്ധുവിന്റെ സ്വര്‍ണാഭരണം മോഷ്ടിച്ച് വിറ്റാണ് പദ്ധതിയുടെ തുടക്കം. ഇത് ഉപയോഗിച്ച് മാതാപിതാക്കള്‍ക്ക് രണ്ട് പേര്‍ക്കും 50 ലക്ഷത്തിന്റെ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍ വാങ്ങി. പിന്നാലെ അമ്മയെ കൊല്ലാനുള്ള പദ്ധതികള്‍ ഉണ്ടാക്കി. അച്ഛന്‍ സ്ഥലത്ത് ഇല്ലാത്ത സമയത്താണ് അമ്മയെ ശ്വാസം മുട്ടിച്ച് കൊന്നത്. മൃതദേഹം ചാക്കിലാക്കി, ട്രാക്ടറില്‍ കയറ്റി യമുനാ തീരത്തേക്ക് ഓടിച്ച് പോയി. നദിയില്‍ മൃതദേഹം ഉപേക്ഷിക്കാനായിരുന്നു പദ്ധതി.

വീട്ടില്‍ ആരെയും കാണാതായതോടെ അച്ഛന്‍ അന്വേഷിക്കാന്‍ തുടങ്ങി. തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടില്‍ അന്വേഷിച്ചെങ്കിലും അവരും കണ്ടില്ലെന്നാണ് അറിയിച്ചത്. എന്നാല്‍ മകന്‍ ഹിമാന്‍ഷു നദിയുടെ സമീപം ട്രാക്ടറുമായി നില്‍ക്കുന്നത് കണ്ടുവെന്ന് അയല്‍വാസി പറഞ്ഞു.

പോലീസ് എത്തി യുവാവിനെ ചോദ്യം ചെയ്തതോടെ ചുരുളഴിഞ്ഞു. തുടര്‍ന്ന് നദിയില്‍ നിന്ന് മൃതദേഹം കണ്ടെത്തി. കടം വീട്ടാന്‍ അമ്മയെ കൊന്നതാണെന്ന് ഇയാള്‍ പറഞ്ഞു.

Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *