January 22, 2025
#Top Four

ഗഗന്‍യാന്‍: പ്രധാനമന്ത്രി തിരുവനന്തപുരത്ത്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെത്തി. രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന്റെ തയ്യാറെടുപ്പുകളുടെ വിശകലനത്തിനും ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യാനുമായാണ് പ്രധാനമന്ത്രി സ്‌പേസ് സെന്ററിലെത്തിയത്.

ഗഗന്‍യാന്‍ പദ്ധതിയില്‍ ബഹിരാകാശത്തേക്കയക്കുന്ന യാത്രികര്‍ ആരൊക്കെയെന്നത് ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കും. രാവിലെ 11 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മന്ത്രി ജി.ആര്‍ അനില്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ സ്വീകരിച്ചു.

Also Read; കണ്ണൂര്‍ ലോക്സഭാ സീറ്റില്‍ കെ സുധാകരന്‍ തന്നെ മത്സരിക്കും

ഗഗന്‍യാന്‍ യാത്രികരില്‍ ഒരു മലയാളിയുമുണ്ടെന്നാണ് സൂചന. ബഹിരാകാശ യാത്രികര്‍ക്കായുള്ള പരിശീലനം നേടിയ നാലുപേരില്‍ ഒരാള്‍ സുഖോയ്- 30 പൈലറ്റായ പ്രശാന്ത് നായരാണെന്നാണ് അനൗദ്യോഗിക വിവരം. ഇദ്ദേഹമായിരിക്കും ഗഗന്‍യാന്‍ യാത്രാസംഘത്തിന്റെ കമാന്‍ഡറെന്നാണ് വിവരം. യാത്രയ്ക്കായി ഇന്ത്യന്‍ വ്യോമസേനയില്‍നിന്ന് നാലുപേരെ മൂന്നുവര്‍ഷം മുമ്പുതന്നെ തിരഞ്ഞെടുത്തെങ്കിലും ഇസ്രോ ഇവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കി വെക്കുകയായിരുന്നു.

Join with metro post: https://chat.whatsapp.com/HjcUlifzcenEq2uVJiVTRN

Leave a comment

Your email address will not be published. Required fields are marked *