October 18, 2024
#kerala #Politics #Top Four

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ലെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് സതീശന്‍ ലീഗിനെ അറിയിച്ചു. പകരം ലീഗിന് രാജ്യസഭാ സീറ്റ് നല്‍കും. ഈ ഫോര്‍മുല ലീഗ് അംഗീകരിച്ചെന്നും യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും വി ഡി സതീശന്‍ അറിയിച്ചു. ജൂലൈയില്‍ ഒഴിവുവരുന്ന സീറ്റ് ലീഗിന് നല്‍കും. രാജ്യസഭയില്‍ ലീഗിന് 2 സീറ്റ് ഉറപ്പാക്കുമെന്നാണ് ധാരണയെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Also Read ; പോപ്പുലര്‍ ഫ്രണ്ടിന്റെയും ആര്‍എസ്എസിന്റെയും വോട്ട് തങ്ങള്‍ക്ക് വേണ്ടെന്ന് ടി എന്‍ പ്രതാപന്‍ എംപി

കോണ്‍ഗ്രസ് 16 ഇടത്ത് മത്സരിക്കും. രണ്ട് സീറ്റ് ലീഗിനും ഓരോ സീറ്റ് വീതം ആര്‍എസ്പിക്കും കേരള കോണ്‍ഗ്രസിനും നല്‍കും. മലപ്പുറത്തും പൊന്നാന്നിയിലുമാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലീഗ് മത്സരിക്കുക. രാഹുല്‍ഗാന്ധി വയനാട് മത്സരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ആവശ്യമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *