കോട്ടയത്ത് താന്‍ മത്സരിക്കും, ഇടുക്കി, മാവേലിക്കര സീറ്റുകളും ബി.ഡി.ജെ.എസിന്: തുഷാര്‍ വെള്ളാപ്പള്ളി

ന്യൂഡല്‍ഹി: കേരളത്തില്‍ ബി.ജെ.പിയുമായുള്ള സഖ്യ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയെന്നും കോട്ടയം, ഇടുക്കി, മാവേലിക്കര സീറ്റുകള്‍ ബി.ഡി.ജെ.എസിന് നല്‍കാന്‍ ധാരണയായെന്നും പാര്‍ട്ടി നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. കോട്ടയത്ത് താന്‍ മത്സരിക്കും. ഒരു സീറ്റില്‍ കൂടി ചര്‍ച്ച പൂര്‍ത്തിയാകാനുണ്ട്. ചാലക്കുടിയോ എറണാകുളമോ ആയിരിക്കും അതെന്നും തുഷാര്‍ ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പി.സി. ജോര്‍ജിനെതിരെ താന്‍ ബി.ജെ.പിക്ക് പരാതി നല്‍കിയിട്ടില്ലെന്നും സീറ്റ് കിട്ടാത്തതില്‍ താനുമായി ചേര്‍ത്ത് അദ്ദേഹം ഉന്നയിച്ച ആരോപണം വസ്തുതാരഹിതമാണെന്നും തുഷാര്‍ പറഞ്ഞു.
Also Read ; ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് സിപിഐഎമ്മിന് വോട്ടു മറിക്കാനാണെന്ന് കെ മുരളിധരന്‍
‘പി.സി. ജോര്‍ജിന്റെ സ്വഭാവത്തിനനുസരിച്ച് പ്രതികരിക്കാന്‍ ഞാന്‍ തയാറല്ല. ഇത്തരം പരാമര്‍ശങ്ങള്‍ എന്‍.ഡി.എയെ ബാധിക്കില്ല. സീറ്റ് കിട്ടിയിരുന്നെങ്കില്‍ ബോധം കെടുമെന്ന് പറഞ്ഞയാള്‍ കിട്ടാതിരുന്നപ്പോള്‍ ഇത്രയധികം പ്രശ്‌നമുണ്ടാക്കേണ്ട കാര്യമെന്താണ്? ഈഴവരെ മാത്രമല്ല, എല്ലാവരെയും അപമാനിക്കുന്നയാളാണ് ജോര്‍ജ്. അദ്ദേഹത്തിന് സീറ്റ് കിട്ടാതായപ്പോള്‍ ഏതെങ്കിലും ക്രിസ്തീയ സഭയോ സമുദായ സംഘടനകളോ പ്രതികരിച്ചോ’ എന്നും തുഷാര്‍ ചോദിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം