അയല്‍വാസിയുടെ ചെവി യുവതി കടിച്ചു മുറിച്ചു, കാരണം ചെറിയൊരു തര്‍ക്കം..!
ലഖ്‌നൗ: താമസസ്ഥലത്തിന്റെ ഗേറ്റ് അടയ്ക്കാന്‍ മറന്നതിനെ തുടര്‍ന്നുണ്ടായ കലഹത്തിനൊടുവില്‍ അയല്‍വാസിയുടെ ചെവി യുവതി കടിച്ചുമുറിച്ചു. കടിച്ചെടുത്ത ചെവിക്കഷണത്തിന്റെ ഒരു ഭാഗം യുവതി വിഴുങ്ങുകയും ചെയ്തു. കടിച്ചെടുത്ത ചെവി തുപ്പാനാവശ്യപ്പെട്ടപ്പോഴായിരുന്നു യുവതി വായിലുള്ള ഒരു കഷണം വിഴുങ്ങിയത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. മാര്‍ച്ച് നാലിനാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്.
Also Read ; സിദ്ധാര്‍ഥ് കേസ് സി ബി ഐയ്ക്ക് വിട്ടത് തെളിവ് നശിപ്പിച്ച ശേഷം, അറസ്റ്റുകള്‍ പ്രഹസനം: ചെറിയാന്‍ ഫിലിപ്പ്
റിക്ഷാതൊഴിലാളിയായ രാംവീര്‍ ബാഘേലിനാണ് ഇത്തരമൊരാക്രമണം നേരിടേണ്ടിവന്നത്. രാംവീറും ആക്രമണം നടത്തിയ രാഖി എന്ന യുവതിയും ന്യൂ ആഗ്രയില്‍ ഒരേസ്ഥലത്ത് അടുത്തടുത്ത വീടുകളില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. രാഖി വാടകക്കാരുമായി കലഹിക്കുന്നത് പതിവാണെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ രാംവീര്‍ പറയുന്നു.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































