January 22, 2025
#kerala #Politics #Top Four

ലോക്സഭ തിരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. 2023 ഒക്ടോബര്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികക്ക് ശേഷം 3,88,000 വോട്ടര്‍മാരാണ് പുതുതായി ചേര്‍ന്നിട്ടുളളത്. 18 19 വയസ് പ്രായമുള്ള സമ്മതിദായകരാണ് യുവവോട്ടര്‍മാരുടെ വിഭാഗത്തിലുള്ളത്. ഹ്രസ്വകാലയളവിനുള്ളില്‍ യുവ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഉണ്ടായ ഈ വര്‍ദ്ധനവ് ശരാശരി അടിസ്ഥാനത്തില്‍ രാജ്യത്തുതന്നെ ഒന്നാമതാണ്.

Also Read ; ബൂത്തുകളില്‍ വ്യാപകമായി വ്യാജവോട്ടുകള്‍ ചേര്‍ക്കല്‍: ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

ചീഫ് ഇലക്ടറല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പ്രചാരണ പരിപാടികളും ജില്ലാ ഇലക്ഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ തലങ്ങളില്‍ നടത്തിയ പ്രചാരണവുമാണ് യുവാക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കിയതെന്നാണ് വിലയിരുത്തലിന് കാരണം. കൂടാതെ സോഷ്യല്‍ മീഡിയ മുഖേനയും കോളജുകള്‍, സര്‍വകലാശാലകള്‍, പൊതുഇടങ്ങള്‍ എന്നിവിടങ്ങളിലും വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വോട്ടുവണ്ടി പ്രചാരണ വാഹനം സംസ്ഥാനത്തെ വിവിധ നിയോജക മണ്ഡലങ്ങളില്‍ പ്രചാരണം നടത്തുകയും ചെയ്തു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *