#kerala #Top Four

നിയമസഭ കയ്യാങ്കളി കേസ് ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. മന്ത്രി വി ശിവന്‍കുട്ടി, എല്‍ഡിഎഫ് നേതാക്കളായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കേസില്‍ തുടരന്വേഷണം നടത്തിയശേഷം മുഴുവന്‍ രേഖകളും നല്‍കിയില്ല എന്ന പ്രതിഭാഗത്തിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍ ഈ ഹര്‍ജിയില്‍ തര്‍ക്കമുണ്ടെങ്കില്‍ അത് സമര്‍പ്പിക്കുവാന്‍ പ്രോസിക്യൂഷന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു അതാണ് ഇന്ന് പരിഗണിക്കുന്നത്.

Also Read ; മിനിമം എട്ടാം ക്ലാസ് പാസ്സായവര്‍ക്കും നല്ല ശമ്പളത്തില്‍ ഹൈകോടതിയില്‍ ജോലി

ക്രൈംബ്രാഞ്ച് നല്‍കിയ രേഖകളില്‍ എന്തെങ്കിലും തരത്തിലുള്ള തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് പ്രതിഭാഗം കോടതിയെ അറിയിക്കണമെന്നും മജിസ്ട്രേറ്റ് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് രേഖകള്‍ പരിശോധിച്ചതില്‍ ചില രേഖകളും സാക്ഷിമൊഴികളുമില്ല എന്നാണ് പ്രതിഭാഗം വാദിക്കുന്നത്. 2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെ എം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.

Join with  metro post : ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവയ്പ്പ്: യുവാവിന് നഷ്ടം ഒന്നരക്കോടിയോളം രൂപ; ഭാര്യ ജീവനൊടുക്കി

Leave a comment

Your email address will not be published. Required fields are marked *