മന്ത്രി റിയാസ് ചട്ടലംഘനം നടത്തിയെന്ന് യു ഡി എഫ്; നോട്ടീസ് ലഭിച്ചാല്‍ മറുപടി നല്‍കുമെന്ന് മന്ത്രി

കോഴിക്കോട്: തിരഞ്ഞെടുപ്പ് ചട്ടലംഘനം സംബന്ധിച്ച് നോട്ടീസ് ലഭിച്ചാല്‍ മറുപടി നല്‍കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട്ടെ കായിക സംവാദത്തില്‍ രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം വാഗ്ദാനം നല്‍കിയത് ചട്ടലംഘനമാണെന്ന് യുഡിഎഫ് പരാതി നല്‍കിയിരുന്നു. ആര് പരാതി നല്‍കിയാലും സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകും. യുഡിഎഫും എം കെ രാഘവനും വികസനം തടസപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും റിയാസ് ആരോപിച്ചു.
Also Read ; കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വയനാട്ടില്‍
ചട്ടലംഘനം സംബന്ധിച്ച് ഇതുവരെ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടില്ല. നോട്ടീസ് ലഭിച്ചാല്‍ മറുപടി നല്‍കും. നേരത്തെ പ്രഖ്യാപിച്ച പദ്ധതിയെ കുറിച്ചാണ് വിശദീകരിച്ചത്. അത് ചട്ടലംഘനമല്ലെന്നും മന്ത്രി വിശദീകരിച്ചു. കോഴിക്കോട് എംപി വികസനം മുടക്കിയാണെന്നും റിയാസ് കുറ്റപെടുത്തി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം