September 7, 2024
#Career #kerala #Top News

കേരള സര്‍വകലാശാല പി.ജി പ്രവേശനപരീക്ഷ മേയ് 18 മുതല്‍

വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് കേരള സര്‍വകലാശാലയുടെ വിവിധ പഠനവിഭാഗങ്ങളില്‍ അവസരം.

പ്രവേശന വിജ്ഞാപനവും പ്രോസ്‌പെക്ടസും https://admissions.keralauniversity.ac.in/css2024/ ല്‍ ലഭിക്കും. ക്രഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റത്തിലുള്ള കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ മേയ് 18 മുതല്‍ 24 വരെ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, മൂന്നാര്‍, ചെന്നൈ, ബംഗളൂരു, ഡല്‍ഹി കേന്ദ്രങ്ങളില്‍ നടത്തും. ബിരുദധാരികള്‍ക്കും ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും ഓണ്‍ലൈനായി ഏപ്രില്‍ 30നകം രജിസ്റ്റര്‍ ചെയ്യാം. നിര്‍ദേശങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.

Also Read ; പ്ലസ് ടു പാഠപുസ്തകത്തിൽ നിന്ന് ബാബരി മസ്ജിദ് പുറത്ത്; രാമജന്മഭൂമി പുതിയ അധ്യായം

യോഗ്യതാ മാനദണ്ഡങ്ങളും പ്രവേശന പരീക്ഷയുടെ വിശദാംശങ്ങളുമടക്കം കൂടുതല്‍ വിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. രജിസ്‌ട്രേഷന്‍ ഫീസ് 750 രൂപ. എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് 500 രൂപ.
ഒന്നിലധികം വിഷയങ്ങള്‍ക്ക് യഥാക്രമം 105, 55 രൂപ വീതം അധികം നല്‍കണം.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 14ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. ജൂലൈ ഒന്നിന് പ്രവേശനം തുടങ്ങും. ജൂലൈ 10ന് ക്ലാസുകള്‍ ആരംഭിക്കും

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

.

Leave a comment

Your email address will not be published. Required fields are marked *