September 7, 2024
#kerala #Top News

വിഷുവിന് പ്രിയപ്പെട്ടവര്‍ക്ക് കൈനീട്ടം കൊടുക്കാം തപാല്‍ വഴി; ബുക്കിംഗ് ആരംഭിച്ചു

പ്രിയപ്പെട്ടവര്‍ക്ക് ‘വിഷുക്കൈനീട്ടം’ അയക്കാന്‍ ഈ വര്‍ഷവും തപാല്‍ വഴി അവസരമൊരുക്കി തപാല്‍വകുപ്പ്. ഈ മാസം ഒന്‍പതുവരെ കൈനീട്ടം ബുക്ക് ചെയ്യാം. വിഷുപ്പുലരിയില്‍ കൈനീട്ടം പ്രിയപ്പെട്ടവരുടെ കൈകളിലെത്തും. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍നിന്നും വിഷുക്കൈനീട്ടം ബുക്ക് ചെയ്ത് അയക്കാം. എന്നാല്‍ കേരളത്തിലേക്ക് മാത്രമേ അയക്കാനാകൂ.

Also Read ; ഗുരുവായൂരില്‍ പുലര്‍ച്ചെ ഒരു മണിക്കൂര്‍ വിഷുക്കണി ദര്‍ശനം

കുറഞ്ഞത് 101 രൂപയാണ് കൈനീട്ടം. ഇതിന് 19 രൂപ തപാല്‍ ഫീസായി ഈടാക്കും. 120 രൂപയ്ക്ക് കൈനീട്ട സന്തോഷം പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാം. 201 രൂപ, 501 രൂപ, 1001 രൂപ എന്നിങ്ങനെയും കൈനീട്ടം അയക്കാം. ഇതിന് യഥാക്രമം 29, 39, 49 രൂപ തപാല്‍ ഫീസാകും. ഇന്റര്‍നെറ്റ് സൗകര്യമുള്ള എല്ലാ പോസ്റ്റ് ഓഫീസുകളില്‍നിന്നും വിഷുക്കൈനീട്ടം അയക്കാനായി സാധിക്കും. പോസ്റ്റ് ഓഫീസുകളില്‍ ഇതിനായി പ്രത്യേക അപേക്ഷാഫോം ലഭിക്കും.
2022ല്‍ ആരംഭിച്ച ‘കൈനീട്ടം’ സംരംഭത്തിന് കഴിഞ്ഞ രണ്ട് വിഷുക്കാലത്തും നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. 2022ല്‍ കേരള സര്‍ക്കിളില്‍മാത്രം 13,000 ബുക്കിങ്ങാണ്ലഭിച്ചത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *