February 1, 2026
#Crime #kerala #Top Four

ഹൈ റിച്ച് തട്ടിപ്പ് കേസ് ഇനി സിബിഐക്ക്; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: ഹൈ റിച്ച് തട്ടിപ്പ് കേസ് ഇനി സിബിഐക്ക്, ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ തൃശ്ശൂര്‍ ചേര്‍പ്പ് പോലീസ് അന്വേഷിക്കുന്ന കേസാണ് സിബിഐക്ക് വിട്ടത്. ഇതിന്റെ ഭാഗമായി ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ രേഖകളും നേരിട്ട് പേഴ്‌സണല്‍ മന്ത്രാലയത്തില്‍ എത്തിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. കേസ് സംബന്ധിച്ച എല്ലാ രേഖകളും അടിയന്തരമായി ഡല്‍ഹിയില്‍ എത്തിക്കാനാണ് നിര്‍ദേശം. ഹൈ റിച്ച് തട്ടിപ്പില്‍ നിലവില്‍ ഇഡി അന്വേഷണവും പുരോഗമിക്കുകയാണ്.

Also Read ; പാനൂര്‍ സ്‌ഫോടനം; അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളും

പോലീസ് അന്വേഷണത്തില്‍ മണി ചെയിന്‍ മാതൃകയില്‍ 1600 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ തട്ടിപ്പിന് അതിനും വലിയ വ്യാപതി ഉണ്ടെന്നാണ് ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഹൈറിച്ച് എംഡി കെ ഡി പ്രതാപന്‍, ഭാര്യ സീന പ്രതാപന്‍ എന്നിവരെ പ്രതി ചേര്‍ത്താണ് പോലീസ് കേസെടുത്തത്. പ്രതികള്‍ ആളുകളില്‍ നിന്ന് സ്വകീരിച്ചത് 3141 കോടിയുടെ നിക്ഷേപമാണെന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയില്‍ അറിയിച്ചിരുന്നു. ഇവരുടെ നിക്ഷേപകരില്‍ അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ പങ്ക് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അന്തര്‍ ദേശീയ ഇടപാട് നടന്നിട്ടുണ്ടോയെന്ന പോലീസ് അന്വേഷിച്ച് വരികയായിരുന്നു. അതിനിടെയാണ് കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറിയത്.

Join with metro post : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *