#kerala #Top News

ഡ്രൈവിങ് സീറ്റില്‍ മഞ്ജു വാര്യര്‍; വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ച് ഫ്‌ലയിങ് സ്‌ക്വാഡ്; ആളുകള്‍ കൂടി

ചെന്നൈ: നടി മഞ്ജു വാര്യരുടെ കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ച് തമിഴ്‌നാട് ഫ്‌ലയിങ് സ്‌ക്വാഡ്. തെരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്‌നാട്ടില്‍ വ്യാപകമായി നടത്തുന്ന പരിശോധനയ്ക്കിടെയാണ് ഫ്‌ലയിങ് സ്‌ക്വാഡ് മഞ്ജുവിന്റെ കാറിലും പരിശോധന നടത്തിയത്.

Also Read ;ഭക്ഷണം കഴിച്ച് പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

ചിദംബരം-തിരുച്ചിറപ്പള്ളി റോഡില്‍ ലാല്‍ഗുഡിക്ക് സമീപത്തുവച്ചാണ് വണ്ടി പരിശോധിച്ചത്. മഞ്ജു തന്നെയാണ് വണ്ടി ഓടിച്ചിരുന്നത്. അപ്രതീക്ഷിതമായി സിനിമാതാരത്തെ റോഡില്‍ കണ്ടതോടെ ആള് കൂടുകയായിരുന്നു. സെല്‍ഫിയെടുക്കാന്‍ കാറിനടുത്ത് എത്തിയവര്‍ക്കൊപ്പം താരം ഫോട്ടോയ്ക്ക് പോസ് ചെയ്തു. മഞ്ജുവിന്റെ കാറില്‍ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് പെട്ടന്നു തന്നെ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു.

Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *