സ്വര്‍ണമേ എങ്ങോട്ടാണീ പോക്ക്? നാല്‍പ്പത് ദിവസത്തിനിടെ കൂടിയത് 6,440 രൂപ
കോഴിക്കോട്: ഇന്നും പുതിയ റെക്കോഡിലേക്ക് കടന്ന് സ്വര്‍ണവില. പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 52,520 രൂപയും ഗ്രാമിന് 6,565 രൂപയുമായി. ഇതോടെ 40 ദിവസത്തിനിടെ ഒരു പവന് 6,440 രൂപയാണ് കൂടിയത്. ഫെബ്രുവരി 29ന് 46080 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അടിക്കടി വിലകൂടുകയും അല്‍പം കുറയുകയും ചെയ്‌തെങ്കിലും, പിന്നീട് ഈ വിലയിലേക്ക് ഇതുവരെ താഴ്ന്നിട്ടില്ല.
Also Read ; പൂക്കോട് വെറ്റിനറി സര്‍വകലാശാല സിദ്ധാര്‍ത്ഥന്റെ മരണം ; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വയനാട്ടിലേക്ക്
2023 ഏപ്രില്‍ എട്ടിന് പവന് 44,640 രൂപയായിരുന്നു സ്വര്‍ണ്ണവില. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 7,880 രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര സ്വര്‍ണവില ഈ കാലയളവില്‍ 350 ഡോളറിലേറെ കൂടി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സ്വര്‍ണ്ണവിലയില്‍ 17 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം 10 ലക്ഷം രൂപയ്ക്ക് സ്വര്‍ണ്ണം വാങ്ങിക്കുമ്പോള്‍ 20 പവന്‍ ലഭിക്കുമായിരുന്നെങ്കില്‍ ഇപ്പോള്‍ 17 പവന്‍ മാത്രമാണ് ലഭിക്കുന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































