മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; 20 പേര്‍ക്ക് പരിക്ക്
മലപ്പുറം: ദേശീയപാതയിലെ തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20-ലേറെ പേര്‍ക്ക് പരിക്ക് വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു ഈ അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്.
Also Read ; ആനയെഴുന്നള്ളിപ്പ് നിര്‍ദേശങ്ങളുമായി വനം വകുപ്പ്; അപ്രായോഗ്യമെന്ന് പാറമേക്കാവ് -തിരുവമ്പാടി ദേവസ്വങ്ങള്‍
സര്‍വീസ് റോഡിലൂടെ പോകുകയായിരുന്ന ബസ് പത്തടിയിലേറെ താഴ്ചയിലേക്കാണ് മറിഞ്ഞത്. പരിക്കേറ്റവരെ അടുത്തുളള തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകള്‍ സാരമല്ല. ബസ് അമിതവേഗത്തിലായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു.
പിറകില്‍ വന്ന ബസ്സിലെ യാത്രക്കാരുടേയും നാട്ടുകാരുടേയും നേതൃത്വത്തിലായിരുന്നു ഈ രക്ഷാപ്രവര്‍ത്തനം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































