പ്രധാനമന്ത്രി വീണ്ടും കേരളത്തില്‍; തിങ്കളാഴ്ച കുന്നംകുളത്ത് പൊതുസമ്മേളനം, സ്വകാര്യ ഹെലികോപ്റ്ററുകള്‍ക്ക് നിരോധനം
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. ഏപ്രില്‍ 15 തിങ്കളാഴ്ച കുന്നംകുളത്ത് നടക്കുന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. തൃശൂര്‍ ലോക്‌സഭാ മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായി ബിജെപി കേന്ദ്രനേതൃത്വം മുന്നോട്ട് പോകുന്നതിനിടെയാണ് പ്രധാനമന്ത്രി വീണ്ടും ജില്ലയിലേക്ക് എത്തുന്നത്. തൃശൂര്‍, ആലത്തൂര്‍, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.
Also Read ; യുവാക്കളുടെ മരണത്തില്‍ വിറങ്ങലിച്ച് കുന്നുമ്മക്കര; മകനെത്തേടിയിറങ്ങിയ അമ്മ കണ്ടത് ചേതനയറ്റ ശരീരം
ആലത്തൂര്‍ മണ്ഡലത്തിന്റെ ഭാഗമായ കുന്നംകുളത്തെ ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഇത് മൂന്നാംതവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ആലത്തൂര്‍ മണ്ഡലത്തില്‍പ്പെടുന്ന സ്ഥലമാണെങ്കിലും ത്രികോണമത്സരം നടക്കുന്ന തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ പ്രചരണത്തിനും ഇത് സഹായമാകുന്ന രീതിയിലാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
കരുവന്നൂര്‍ സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ഇ ഡി റെയ്ഡും ചോദ്യം ചെയ്യലും തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി തൃശൂരിലേക്ക് എത്തുന്നത്്. ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. ടിഎന്‍ സരസുവിനോട് പിടിച്ചെടുത്ത പണം തിരികെ നല്‍കുമെന്നയിരുന്നു ഫോണിലുടെയുളള മോദിയുടെ വാക്കുകള്‍.
അതേസമയം മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ക്കും ഹെലികാമിനും ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 15 ന് കുന്നംകുളം ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് സ്വകാര്യ ഹെലികോപ്റ്ററുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ഹാങ് ഗ്ലൈഡറുകള്‍, റിമോട്ട് ഉപയോഗിച്ചുള്ള ഇലക്ട്രോണിക് കളിവസ്തുക്കള്‍, ഹെലികാം തുടങ്ങിയവ താല്‍ക്കാലികമായി നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ ഉത്തരവിറക്കിയത്.
തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലും കുന്നംകുളം മുനിസിപ്പാലിറ്റി, കണ്ടണാശ്ശേരി, ചൂണ്ടല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് നിരോധനം. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പോലീസിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നിരോധനം
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































