നിയന്ത്രണംവിട്ട കാര്‍ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചു; മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
കല്‍പറ്റ: വയനാട് വൈത്തിരിയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മരണം. കാര്‍ യാത്രികരായ മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദില്‍, അബ്ദുല്ല എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ ആറു പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. ആമിനയുടെ ഭര്‍ത്താവ് ഉമ്മറാണ് കാര്‍ ഓടിച്ചിരുന്നത്.
Also Read ; വയോധിക തലയ്ക്കടിയേറ്റ് മരിച്ചു; മൃതദേഹത്തിന് സമീപം മുളകുപൊടി വിതറി
ഇന്നു രാവിലെ ആറു മണിയോടെയാണ ് ഈ സംഭവം. നിയന്ത്രണം വിട്ട കാര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിനു തൊട്ടുപിന്നാലെ കാറിലുണ്ടായിരുന്ന ആറു പേരെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മൂന്നു പേര്‍ മരണത്തിനു കീഴടങ്ങി.
കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്ന കാര്‍, തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ബസുമായാണ് കൂട്ടിയിടിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് സൂചന.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































