ഞാന്‍ 10 വര്‍ഷം മുംബൈ നായകനായിരുന്നു; രോഹിത് ശര്‍മ്മ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം ജയം നേടിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ആദ്യ മത്സരങ്ങളിലെ തുടര്‍തോല്‍വികള്‍ക്ക് ശേഷമാണ് മുംബൈയുടെ ഈ തിരിച്ചുവരവ്. ടീമിന്റെ ആദ്യ മത്സരങ്ങളിലെ തോല്‍വികളിലും പിന്നീടുള്ള തിരിച്ചുവരവിലും പ്രതികരിക്കുകയാണ് മുംബൈ മുന്‍ നായകന്‍ രോഹിത് ശര്‍മ്മ.
Also Read;‘ഓരോ വോട്ടും ശബ്ദവും പ്രധാനം’- നരേന്ദ്ര മോദി, എക്‌സ് പോസ്റ്റിലൂടെ ആഹ്വാനം
കഴിഞ്ഞ വര്‍ഷങ്ങളിലും മുംബൈ ഇന്ത്യന്‍സിന്റെ കഥ ഇങ്ങനെയാണ്. മുംബൈക്ക് ലഭിക്കുന്നത് മോശം തുടക്കമായിരിക്കും. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറാന്‍ തുടങ്ങും. കഴിഞ്ഞ 10 വര്‍ഷമായി താന്‍ മുംബൈ നായകനായിരുന്നു. എന്നാല്‍ താരങ്ങളും പരിശീലക സംഘവും ഉള്‍പ്പടെ മാറുന്നുണ്ടായിരുന്നു. തുടക്കത്തില്‍ പുതിയ താരങ്ങള്‍ക്ക് ടീമുമായി ഇണങ്ങിച്ചേരാന്‍ സമയമെടുക്കുമെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു.
പുതിയതായി വരുന്ന താരങ്ങളെ നാം മനസിലാക്കണം. ടീം മികച്ചതാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ഇതിലൂടെ അറിയാന്‍ കഴിയും. വിദേശ താരങ്ങളും ഇന്ത്യന്‍ താരങ്ങളും ഒരു ടീമില്‍ ഉണ്ടാകും. അവര്‍ക്ക് ഒരുപക്ഷേ മുംബൈയിലെ ഗ്രൗണ്ടിനെ അറിയില്ലായിരിക്കാം. എന്നാല്‍ മുംബൈയില്‍ ജനിച്ചുവളര്‍ന്ന തനിക്ക് അവിടുത്തെ സാഹചര്യങ്ങള്‍ അറിയാം. ഇത് ടീമിന് ഗുണം ചെയ്യുമെന്നും രോഹിത് വ്യക്തമാക്കി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം