ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
തിരുവന്തപുരം: ഷാരോണ്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് തള്ളമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ നല്കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നും സ്റ്റേഷന് ഓഫീസര്‍ക്കാണ് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കഴിയൂ എന്നാണ് ഹര്‍ജിയിലെ പ്രധാന വാദം.
Also Read ; സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ബുധനാഴ്ച്ച വരെ; കേരളം വെള്ളിയാഴ്ച്ച വിധി എഴുതും
ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു പക്ഷേ കോടതി ഇത് തള്ളിയിരുന്നു. ഗ്രീഷ്മയ്ക്ക് വേണ്ടി അഭിഭാഷകന് ശ്രീറാം പറക്കാട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഗ്രീഷമയും അമ്മ സിന്ദുവും അമ്മാവന് നിര്‍മലകുമാരന്‍ നായരുമാണ് കേസിലെ മറ്റു പ്രതികള്‍. 2022 ഒക്ടോബര്‍ 14നാണ് ഗ്രീഷ്മ ഷാരോണിനെ വീട്ടില്‍ വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കിയെന്നാണ് കേസ്. പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാന് വിസമ്മതിച്ചതാനാണ് ഷാരോണിനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നാണ് കേസ്.
ഒക്ടോബര്‍ 17 ന് കഷായം കുടിച്ച് അവശനിലയിലായ ഷാരോണ്‍ 25നാണ് മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ മരണ കിടക്കയില്‍ കിടക്കുമ്പോള്‍ പോലും ഗ്രീഷ്മക്കെതിരെ ഷാരോണ്‍ മൊഴി നല്‍കിയിരുന്നില്ല.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ആദ്യം പാറശാല പോലീസ് സ്വാഭാവിക മരണമെന്ന നിഗമനത്തിലെത്തിയ കേസില്‍ പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ സമ്മതിക്കുകയും ചെയ്തിരുന്നു. പോലീസ് കസ്റ്റഡിയില്‍ കഴിയവെ ബാത്റൂം ക്ലീനര്‍ കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതിനും ഗ്രീഷ്മക്കെതിരെ പോലീസ്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































