LIVE UPDATES : വോട്ട് ചെയ്ത് സ്ഥാനാർഥികൾ, ബൂത്തിൽ സംഘർഷം, പോളിംഗ് ഉയരുന്നു
സംസ്ഥാനത്ത് 19.06 ശതമാനം പോളിങ്
വോട്ടെടുപ്പ് തുടങ്ങിയിട്ട് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് പോളിങ് ശതമാനം 19.06 ൽ എത്തി (10.15 AM ലെ കണക്ക്)
പോളിങ് ശതമാനം മണ്ഡലം തിരിച്ച്
1. തിരുവനന്തപുരം-18.68
2. ആറ്റിങ്ങല്‍-20.55
3. കൊല്ലം-18.80
4. പത്തനംതിട്ട-19.42
5. മാവേലിക്കര-19.63
6. ആലപ്പുഴ-20.07
7. കോട്ടയം-19.17
8. ഇടുക്കി-18.72
9. എറണാകുളം-18.93
10. ചാലക്കുടി-19.79
11. തൃശൂര്‍-19.31
12. പാലക്കാട്-20.05
13. ആലത്തൂര്‍-18.96
14. പൊന്നാനി-16.68
15. മലപ്പുറം-17.90
16. കോഴിക്കോട്-18.55
17. വയനാട്-19.71
18. വടകര-18.00
19. കണ്ണൂര്‍-19.71
20. കാസര്‍ഗോഡ്-18.79
ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ വോട്ടാകും: മറിയാമ്മ ഉമ്മൻ
പോളിംഗ് വേഗത്തിലാക്കണമെന്ന് ചാണ്ടി ഉമ്മൻ.
പല ഇടങ്ങളിൽ തടസ്സമുണ്ട്. കോട്ടയത്ത് ഇൻഡ്യ മുന്നണിക്ക് ഒരു സ്ഥാനാർഥിയേ ഉള്ളൂ, അത് ഫ്രാൻസിസ് ജോർജാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ജനാധിപത്യം സംരക്ഷിക്കേണ്ടത് അനിവാര്യതയെന്ന് അച്ചു ഉമ്മൻ പ്രതികരിച്ചു
ബൂത്തിലെത്തി ആദ്യം വോട്ട് ചെയ്തു, പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു
മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു. നിറമരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവി (65) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു.
ഇരട്ട വോട്ട് പിടികൂടി
ഇരട്ട വോട്ട് പിടികൂടി പോളിംഗ് ഉദ്യോഗസ്ഥർ. ഇടുക്കി ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ് ഹയർസെക്കണ്ടറി സ്കൂളിലെ 57ാം നമ്പർ ബൂത്തിലെത്തിയ ആളെയാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂർണമായും മായ്ക്കുവാൻ സാധിക്കാതെ എത്തിയ വനിതയെയാണ് ഉദ്യോഗസ്ഥർ തിരിച്ചയച്ചത്.
സാഹിത്യകാരി സാറാ ജോസഫ് മുളങ്കുന്നത്തുകാവ് തിരൂര്‍ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി
ആദ്യ രണ്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് പോളിങ് 8.52 ശതമാനം
1. തിരുവനന്തപുരം-8.54
2. ആറ്റിങ്ങല്‍-9.52
3. കൊല്ലം-8.48
4. പത്തനംതിട്ട-8.84
5. മാവേലിക്കര-8.88
6. ആലപ്പുഴ-9.02
7. കോട്ടയം-9.37
8. ഇടുക്കി-8.93
9. എറണാകുളം-8.99
10. ചാലക്കുടി-8.93
11. തൃശൂര്‍-8.43
12. പാലക്കാട്-8.59
13. ആലത്തൂര്‍-8.45
14. പൊന്നാനി-7.24
15. മലപ്പുറം-7.86
16. കോഴിക്കോട് -7.94
17. വയനാട്-8.78
18. വടകര-7.47
19. കണ്ണൂര്‍-8.44
20. കാസര്‍ഗോഡ്-8.02
വിഡി സതീശൻ വോട്ട് രേഖപ്പെടുത്തി
പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുടുംബസമേതം പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ കോളേജിൽ വോട്ട് രേഖപ്പെടുത്തി
കൃഷ്ണകുമാർ വോട്ട് രേഖപ്പെടുത്തി
കൊല്ലം എൻഡിഎ സ്ഥാനാർഥി ജി കൃഷ്ണകുമാർ വോട്ട് രേഖപ്പെടുത്തി
സുരേഷ് ഗോപി തൃശൂരിൽ വോട്ട് ചെയ്തു
ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം നിർവഹിച്ച് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും കുടുംബവും. അദ്ദേഹം മത്സരിക്കുന്ന തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ മുക്കാട്ടുകര സെയിന്റ് ജോർജ് എൽപി സ്‌കൂളിലെ 115-ാം ബൂത്തിലാണ് സുരേഷ് ഗോപിയും കുടുംബവും വോട്ട് ചെയ്തത്.
കൊല്ലം എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് വോട്ട് ചെയ്തു
ടോവിനോ തോമസ് വോട്ട് രേഖപ്പെടുത്തി
സിനിമാതാരവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി
മന്ത്രി വി അബ്ദുറഹ്മാൻ വോട്ട് ചെയ്തു
മന്ത്രി വി അബ്ദുറഹ്മാൻ വോട്ട് രേഖപ്പെടുത്തി. തിരൂർ പൊറൂർ വി എം എച്ച് എം സ്കൂളിൽ എത്തിയാണ് വോട്ട് രേപ്പെടുത്തിയത്.
ബൂത്തിൽ സംഘർഷം
പാലക്കാട് മണ്ണാർക്കാട് ആനമൂളിയിൽ 96ാം ബൂത്തിൽ സിപിഐഎം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
വീണാ ജോർജ് വോട്ടു രേഖപ്പെടുത്തി
പത്തനംതിട്ട ആനപ്പാറ ഗവ.എൽ.പി സ്കൂളിലെ 238ാം നമ്പർ ബൂത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് വോട്ടു രേഖപ്പെടുത്തി.
ആദ്യമായി കേരളത്തിൽ വോട്ട് ചെയ്ത് എറണാകുളം ജില്ലാ കളക്ടർ
എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് എറണാകുളം എസ് ആർ വി സ്കൂളിൽ 91 ആം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. മധുര സ്വദേശിയായ എൻ എസ് കെ ഉമേഷ് ആദ്യമായാണ് കേരളത്തിൽ വോട്ട് ചെയ്യുന്നത്.
ബിജെപി അക്കൗണ്ട് തുറക്കില്ല; രണ്ടാം സ്ഥാനത്ത് പോലും എത്താനാകില്ലെന്ന് മുഖ്യമന്ത്രി
ഈ തിരഞ്ഞെടുപ്പ് എൽഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും. ബിജെപിക്കെതിരായ ജനമുന്നേറ്റമാണ് കാണുന്നത്. രാഷ്ട്രത്തിന്റെ സംരക്ഷണത്തിനുള്ള അവസരമെന്ന് തിരിച്ചറിഞ്ഞു. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. ബിജെപിക്ക് രണ്ടാം സ്ഥാനത്ത് പോലും എത്താനാകില്ല.
മുഖ്യമന്ത്രി വോട്ട് ചെയ്തു
മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് പിണറായിയിലെ സിആർസി അമല സ്‌കൂളിൽ എത്തി വോട്ടു ചെയ്തു.
മരിച്ചയാളുടെ വോട്ട് ചെയ്യാൻ ശ്രമം
പാലക്കാട് പട്ടാമ്പിയിൽ മരിച്ചയാളുടെ വോട്ട് ചെയ്യാൻ ശ്രമം. കൊപ്പം മുതുതല എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിലാണ് മരിച്ചയാളുടെ വോട്ട് ചെയ്യാൻ ശ്രമം നടന്നത്. ഒരു മാസം മുൻപ് മരിച്ചയാളുടെ വോട്ട് ചെയ്യാനായിരുന്നു ശ്രമം. പർദ്ദ ധരിച്ച് എത്തിയ സ്ത്രീയാണ് വോട്ട് രേഖപ്പെടുത്താൻ ശ്രമിച്ചത്.
പത്തനംതിട്ടയിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപം
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് ബൂത്തിൽ എൻഡിഎയുടെ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപം. പത്തനംതിട്ടയിലെ കാത്തോലിക്കേറ്റ് ഹയർ സെക്കന്ററി സ്‌കൂളിലെ 232-ാം നമ്പർ ബൂത്തിലാണ് മറ്റു ചിഹ്നങ്ങളെക്കാൾ താമര ചിഹ്നത്തിന് വലിപ്പം കൂടിയെന്ന ആക്ഷേപം ഉയർന്നിരിക്കുന്നത്.