January 22, 2025
#india #Politics #Top Four

അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ ആര്?; കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

ന്യൂഡല്‍ഹി: അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനം ഇന്ന്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്ന് വൈകിട്ട് യോഗം ചേരും. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ള എല്ലാ മണ്ഡലങ്ങളുടെയും കാര്യത്തില്‍ ചര്‍ച്ചകള്‍ ഇന്ന് നടക്കും. മത്സര സാധ്യത തള്ളാത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി തന്നെയാകും അമേഠിയിലെ സ്ഥാനാര്‍ത്ഥി എന്നാണ് സൂചന. രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ മുഴുവന്‍ കണ്ണുകളും അമേഠി, റായ്ബറേലി മണ്ഡലങ്ങളിലാണ്.

Also Read; കോഴിക്കോട് സ്ലീപ്പര്‍ ബസ് മറിഞ്ഞ് അപകടം; കര്‍ണാടക സ്വദേശി മരിച്ചു, 18 പേര്‍ക്ക് പരിക്ക്

ഇന്ന് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയില്‍ തീരുമാനം ഉണ്ടാകും. രാഹുല്‍ ഗാന്ധി തന്നെയാകും അമേഠിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. അങ്ങനെ വന്നാല്‍ മെയ് 2 ന് രാഹുല്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കും. രാഹുലിനായി ഉത്തര്‍ പ്രദേശ് പിസിസി എല്ലാ സൗകര്യങ്ങളും ഒരുക്കി കാത്തിരിക്കുകയാണ്. അമേഠിക്കായി അവകാശവാദം ഉന്നയിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ പ്രസ്താവനകളില്‍ ഒരു വിഭാഗം നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്.

അമേഠിയില്‍ ഇത്തവണയും മത്സരിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രചാരണത്തില്‍ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. തീരുമാനം പ്രിയങ്കയ്ക്ക് വിട്ടു എങ്കിലും കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി പ്രിയങ്ക മത്സരിക്കണം എന്ന് ആവശ്യപ്പെടും. ഉത്തര്‍ പ്രദേശ് പിസിസിയുടെ ആവശ്യവും പ്രിയങ്ക വരണം എന്നാണ്. റായ്ബറേലിയില്‍ ബിജെപിയും ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മെയ് 20ന് അഞ്ചാം ഘട്ടത്തിലാണ് അമേഠിയിലും റായ്ബറേലിയിലും തിരഞ്ഞെടുപ്പ് നടക്കുക.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *