അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം; കൃഷി നശിപ്പിച്ചു
തൃശൂര്‍: അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം. കണ്ണംകുഴിയില്‍ പാപ്പാത്ത് രജീവിന്റെ പറമ്പിലാണ് ആന എത്തിയത്. രാത്രി എത്തിയ ഈ ആന വാഴകള്‍ നശിപ്പിച്ചു. പുഴയോട് ചേര്‍ന്ന് വനം വകുപ് ഇട്ടിരുന്ന ഫെന്‍സിങ് തകര്‍ത്താണ് ആന ജനവാസമേഖലയിലെത്തിയത്. പുലര്‍ച്ചെയോടെയാണ് ആന ജനവാസ മേഖലയില്‍ നിന്ന് തിരിച്ചുപോയത്.
Also Read; പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച: ഇപിക്കെതിരെ കടുത്ത നടപടി വേണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം
കഴിഞ്ഞ ദിവസം തൃശൂരിലെ മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞിരുന്നു. വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് കാട്ടാന വീണത്. രാത്രി ഒന്നരയോടെയാണ് ആന കിണറ്റില്‍ വീണത്. മണിക്കൂറുകളോളം ആന കിണറ്റില്‍ കിടന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി ആനയെ കരയ്ക്കുകയറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും ആനയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































