ജാഗ്രത മുന്നറിയിപ്പ് ; വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടും
തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലാ മുന്നറിയിപ്പുള്ള ജില്ലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് നിലവില്‍ ഉഷ്ണ തരംഗം രേഖപ്പെടുത്തിയിട്ടുള്ളത്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളും കനത്ത ചൂട് അനുഭവപ്പെടും.
Also Read; കൊച്ചിയില്‍ അര്‍ധരാത്രി തുടര്‍ച്ചയായി വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസുകള്‍ ഉപരോധിച്ച് നാട്ടുകാര്‍
സാധാരണയെക്കാള്‍ 5 മുതല്‍ 5.5 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് പാലക്കാടും, തൃശ്ശൂരും ഉയര്‍ന്ന താപനില. രണ്ടിടത്തും ഉഷ്ണ തരംഗം രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് തുടങ്ങി ആറു ജില്ലകളിലും മുന്നറിയിപ്പുണ്ട്. സാധാരണയേക്കാള്‍ 3 മുതല്‍ 4 ഡിഗ്രി വരെയാണ് ഈ ജില്ലകളിലെ ഉയര്‍ന്ന താപനില. അതുകൊണ്ട് ഈ ആറ് ജില്ലകളിലും സമീപ ജില്ലകളിലും ഇന്ന് പ്രത്യേക ശ്രദ്ധ വേണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
സംസ്ഥാനത്ത് മറ്റു ജില്ലകളിലും ചൂട് കൂടിയേക്കും. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. ചൂട് കൂടുന്ന സാഹചര്യങ്ങളില്‍ തൊഴിലിടങ്ങളില്‍ പ്രത്യേക പരിശോധനയും നടക്കും.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































