#gulf

അഭയാര്‍ത്ഥികള്‍ക്ക് കരുതലാവാന്‍ ഖത്തര്‍ എയര്‍വേസ് : രണ്ട് വര്‍ഷത്തിനുള്ളില്‍ 400 ടണ്‍ സൗജന്യ സഹായം യു എന്‍ എച്ച് സി ആറിന് നല്‍കും

ദോഹ : പ്രകൃതി ദുരന്തങ്ങളും സംഘര്‍ഷങ്ങളും അഭയാര്‍ത്ഥികളാക്കിയ മനുഷ്യരിലേക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പെടെ അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിന് ഐക്യരാഷ്ട്രസഭ അഭയാര്‍ത്ഥി ഹൈകമ്മീഷനുമായി കൈകോര്‍ത്ത് ഖത്തര്‍ എയര്‍വേസ്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി സഹായമെത്തിക്കാനാണ് ഖത്തര്‍ എയര്‍വേസ് തയ്യാറായത്.കഴിഞ്ഞ ദിവസം ഒപ്പുവെച്ച കരാര്‍ പ്രകാരം 2025 വരെ 400 ടണ്‍ സൗജന്യ സഹായം യു എന്‍ എച്ച് സി ആറിനായി ഖത്തര്‍ എയര്‍വേസ് നല്‍കും.ദോഹയില്‍ നടന്ന ഔദ്യോഗിക ചടങ്ങിലാണ് കരാര്‍ ഒപ്പുവച്ചത്. കോവിഡ് സമയത്താണ് ആദ്യമായി കരാര്‍ ഒപ്പുവയ്ക്കുന്നത്. അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനായി ഇത് മൂന്നാം തവണയാണ് കരാര്‍ നീട്ടുന്നത്. ചടങ്ങില്‍ ഖത്തര്‍ എയര്‍വേസ് ഗ്രൂപ്പ് സി ഇ ഒ എന്‍ജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീറും യു എന്‍ എച്ച് സി ആര്‍ തലവന്‍ ഫിലിപ്പോ ഗ്രാന്‍ഡിയും പങ്കെടുത്തു. ലോകത്തെ വിവിധയിടങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട മറ്റയിടങ്ങളില്‍ അഭയം തേടിയവര്‍ക്ക് വെള്ളം , വൈദ്യ ചികിത്സയുള്‍പ്പെടെ ജീവന്‍ രക്ഷാ പിന്തുണ നല്‍കാന്‍ യു എന്‍ ഏജന്‍സിക്ക് വിശാലസാധ്യതകളാണുള്ളതെന്ന് എന്‍ജി അമീര്‍ പറഞ്ഞു. ലോകത്തിലെ അഭയാര്‍ത്ഥികളുടെ എണ്ണം 114 ദശലക്ഷം കവിഞ്ഞെന്ന് യു എന്‍ അഭയാര്‍ത്ഥി തലവന്‍ പറഞ്ഞു. ഖത്തറിന്റെ പ്രവര്‍ത്തനം വിലമതിക്കാനാവത്തതെന്നും അദ്ദേഹം പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *