ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം : മൂന്ന് ഇന്ത്യന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

ഡല്‍ഹി: ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിലെ പ്രതികള്‍ പിടിയില്‍.
കൊലപാതകത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാരാണ് അറസ്റ്റിലായത്.
കരണ്‍പ്രീത് സിങ്, കമല്‍ പ്രീത് സിങ്, കരണ്‍ ബ്രാര്‍ എന്നിവരാണ് പിടിയിലായത്.എഡ്മണ്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി ഇവര്‍ കാനഡയിലുണ്ടെന്നും എന്നാല്‍ ഇവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ലെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ വെച്ച് നിജ്ജാറിനെ അജ്ഞാതര്‍ വെടിവെച്ച് കൊന്നത്.നിജ്ജാറിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും നിജ്ജാറിനെ വെടിവെക്കുകയും ചെയ്തവരാണ് അറസ്റ്റിലായ പ്രതികളെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാനഡയില്‍ നടന്ന മറ്റ് മൂന്ന് കൊലപാതകങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷണം നടക്കുകയാണ്.ബ്രിട്ടീഷ് കൊളംബിയയിലെ മുതിര്‍ന്ന ഖലിസ്ഥാന്‍ നേതാക്കളില്‍ ഒരാളായിരുന്നു ഹര്‍ദീപ് സിങ് നിജ്ജാര്‍. പഞ്ചാബിലെ ജലന്ധറിലെ ഭര്‍സിംഗ്പൂര്‍ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് നിജ്ജാര്‍.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേസമയം ഇന്ത്യ നിജ്ജാറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നു. നേരത്തെ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകാന്‍ കാരണമായിരുന്നു. ഖലിസ്ഥാന്‍ അനുകൂല നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന ആവശ്യവും കാനഡ ഉന്നയിച്ചിരുന്നു.