കൊച്ചിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ ഇരുമ്പ് ഫ്രെയിം തകര്‍ന്ന് അപകടം : ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്
കൊച്ചി: കൊച്ചി സ്മാര്‍ട് സിറ്റിയില്‍ പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു.ബിഹാര്‍ സ്വദേശി ഉത്തമാണ് മരിച്ചത്.അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Also Read ; അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിനുനേരെ ആക്രമണം;
പെയിന്റ് അടിക്കുവാന്‍ വേണ്ടി തൊഴിലാളികള്‍ക്ക് നിന്ന് പണിയെടുക്കാന്‍ സ്ഥാപിച്ച ഇരുമ്പുതട്ടാണ് തകര്‍ന്നുവീണത്. തട്ടിന് മുകളിലുണ്ടായിരുന്ന തൊഴിലാളികള്‍ താഴെ വീഴുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..