സംസ്ഥാനത്ത് കള്ളക്കടല്‍ ഭീഷണി തുടരുന്നു, തീരത്ത് ഓറഞ്ച് അലേര്‍ട്ട്; ബീച്ചില്‍ നിന്ന് ആളുകള്‍ ഒഴിയണം
തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് ഇന്നും കടലാക്രമണത്തിന് സാധ്യത. കേരളതീരത്ത് പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് തുടരുന്നു. കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും വൈകീട്ട് വരെ അതിതീവ്ര തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 3.30 വരെ 1.5 മീറ്റര്‍ ഉയരത്തില്‍ തിരമാലകളടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണം.
Also Read ; ഐ.സി.എസ്.ഇ. 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന് അറിയാം
കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് ഇന്നലെ വടക്കന്‍ കേരളത്തില്‍ വ്യാപക നാശനഷ്ടമാണ് സംഭവിച്ചത്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ എല്ലാ ബീച്ചുകളില്‍ നിന്നും ആളുകളെ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം