കണ്ണൂരിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാം
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ടെക്‌സ്‌റ്റൈല്‍ കമ്മിറ്റി – മിനിസ്റ്റ്‌റി ഓഫ് ടെക്‌സ്‌റ്റൈല്‍സ് ഇപ്പോള്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് ടെക്‌സ്‌റ്റൈല്‍ കമ്മിറ്റിയില്‍ മൊത്തം 40 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ടെക്‌സ്‌റ്റൈല്‍ കമ്മിറ്റിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ https://textilescommittee.nic.in/ ഇല്‍ 08 മെയ് 2024 മുതല്‍ 31 മെയ് 2024 വരെ അപേക്ഷിക്കാം.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































