പത്തനംതിട്ടയില്‍ ആളില്ലാത്ത വീടിന്റെ പൂട്ട് പൊളിച്ച് മുറിക്കുള്ളില്‍ തീയിട്ട് അജ്ഞാതര്‍; പരാതിയില്ലെന്ന് വീട്ടുടമ, അന്വേഷണം

പത്തനംതിട്ട: പത്തനംതിട്ടയില്‍ വടശ്ശേരിക്കര പേഴുംപാറയില്‍ വീടിന് തീയിട്ട് അജ്ഞാതര്‍. രാജ്കുമാര് എന്നയാളുടെ വീടിന് നേരെയാണ് പുലര്‍ച്ചെ രണ്ട് മണിയോടെ ആക്രമണമുണ്ടായത്. ആക്രമണ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അജ്ഞാതര്‍ വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന ശേഷം മുറിക്കുള്ളില്‍ തീയിടുകയായിരുന്നു. സംഭവത്തില്‍ വീട്ടു ഉപകരണങ്ങള്‍ ഉള്‍പ്പെടെ വീട് ഭാഗികമായി കത്തിനശിച്ചു. വീട്ടുമുറ്റത്തെ ബൈക്കിനും അജ്ഞാതര്‍ തീയിട്ടു.
Also Read ; കേരളത്തില്‍ നേവിയില്‍ ഫയര്മാന് ജോലി
വീട്ടിലെ പട്ടിയുടെ കുര കേട്ട് സമീപവാസികള്‍ എത്തിയപ്പോഴാണ് വീട് കത്തുന്നത് കണ്ട്. ഉടന്‍ തന്നെ തീ അണയ്ക്കാനുള്ള നടപടി സ്വീകരിക്കുകയുമായിരുന്നു. വീട്ടിലുള്ളവര്‍ ആറന്മുളയിലെ ബന്ധു വീട്ടില്‍ പോയിരിക്കുകയായിരുന്നു. അതേസമയം സംഭവത്തില്‍ പരാതിയില്ലെന്നാണ് വീട്ടുടമ രാജ്കുമാര് പറയുന്നത്.
ഇതില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കൂടാതെ ഇയാളുടെ കാര്‍ രണ്ട് മാസം മുന്‍പാണ് തീപിടിച്ചു നശിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് അപകടം എന്നായിരുന്നു പ്രഥമിക നി?ഗമനം. അന്നും ഇയാള്‍ പരാതി നല്‍കിയിരുന്നില്ല.
പേഴുംപാറ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മുറിക്കുള്ളില്‍ മണ്ണെണ്ണയുടെ ?ഗന്ധമുണ്ട്. ഫോറന്‍സിക് സംഘമെത്തി വിശദമായ പരിശോധ നടത്തുമെന്നും പൊലീസ് പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം