സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷത്തിന് താഴെ : മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തില്‍ ഇളവ് ഏര്‍പ്പെടുത്തും
തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തില്‍ വീണ്ടും കുറവ്. ഇന്നലെ ആകെ ഉപഭോഗം 95.69 ദശലക്ഷം യൂണിറ്റാണ്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഉപഭോഗം 100 ദശലക്ഷം യൂണിറ്റിന് താഴെ എത്തുന്നത്.പ്രതിദിന ഉപഭോഗം ഇത്തരത്തില്‍ കുറഞ്ഞതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തില്‍ ഇളവ് ഏര്‍പ്പെടുത്തും.പീക്ക് ടൈം ആവശ്യകതയും കുറഞ്ഞു. 4585 മെഗാവാട്ട് ആണ് ഇന്നലത്തെ ആവശ്യകത.ഘട്ടം ഘട്ടം ആയി നിയന്ത്രണം ഒഴിവാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. എന്നാല്‍ പീക് ആവശ്യകത ഉയര്‍ന്നു നില്ക്കുന്ന മലബാറിലെ ചില സബ്സ്റ്റേഷന് പരിധികളില്‍ നിയന്ത്രണം തുടരും. ഈ സ്ഥലങ്ങളില്‍ വൈദ്യതി നിയന്ത്രണത്തിന്റെ സമയം കുറയ്ക്കും. പലസ്ഥലങ്ങളിലും വേനല്‍ മഴ കൂടി കിട്ടാന്‍ തുടങ്ങിയതോടെയാണ് വൈദ്യുതി ഉപഭോഗം കുറഞ്ഞത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































