സ്ത്രീവിരുദ്ധ പരാമര്‍ശം: ആര്‍എംപി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.ഹരിഹരനെതിരെ കേസെടുത്ത് വടകര പൊലീസ്

വടകര: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ആര്‍എംപി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.ഹരിഹരനെതിരെ കേസെടുത്ത് വടകര പൊലീസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, കലാപശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് കെ.പുഷ്പജ നല്‍കിയ പരാതിയിലാണ് നടപടി.
വടകര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് ഹരിഹരിന് രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ശനിയാഴ്ച വടകര കോട്ടപ്പറമ്പില്‍ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാംപയിനിലാണ് അധിക്ഷേപ പരാമര്‍ശമുണ്ടായത്.
യുഡിഎഫ് നേതാക്കളുള്‍പ്പെടെ ഹരിഹരനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. ഇന്നലെ രാത്രി ഹരിഹരന്റെ വീടിനു നേരെ ആക്രമണമുണ്ടായി സ്‌ഫോടക വസ്തു എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ടും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം