October 31, 2025
#Movie #Top Four

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ പാമിന് മത്സരിക്കാനൊരുങ്ങി ഇന്ത്യന്‍ ചിത്രം : ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിന്റെ ട്രെയ്‌ലര്‍ പ്രേക്ഷക ശ്രദ്ധനേടുന്നു

കൊച്ചി : മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ പാമിന് മത്സരിക്കാനൊരുങ്ങി ഇന്ത്യന്‍ ചിത്രം ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്.പായല്‍ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.മലയാള സിനിമക്കും അഭിമാനിക്കാന്‍ സാധിക്കുന്ന നിമിഷം കൂടിയാണ് ഈ സെലക്ഷന്‍.1994 ല്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സ്വം ആണ് ഇതിനു മുന്നേ ഇന്ത്യയില്‍ നിന്ന് കാന്‍ ഫെസ്റ്റിവല്‍ മത്സര വിഭാഗത്തില്‍ യോഗ്യത നേടിയ ചിത്രം.ഇന്ത്യയുടെ ചോക്ക് ആന്‍ഡ് ചീസ് ഫിലിംസും ഫ്രഞ്ച് ബാനര്‍ പെറ്റിറ്റ് ചാവോസും തമ്മിലുള്ള സഹനിര്‍മ്മാണത്തിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് കുടിയേറ്റ മലയാളി നഴ്സുമാര്‍ തങ്ങളുടെ ജീവിതത്തെ ഒരു കൂട്ടായ ബോധത്തിന്റെ ചങ്ങലകള്‍ക്കപ്പുറത്തേക്ക് നയിക്കുമ്പോള്‍ ആ രാജ്യത്തില്‍ അവരുടെ ജീവിതം കണ്ടെത്തുന്ന കഥാഗതിയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

Also Read ; പ്ലസ് വൺ പ്രവേശനം അധിക ബാച്ച് അനുവദിക്കില്ല: ജംബോ ബാച്ചുകൾ അനുവദിക്കുന്ന കാര്യം ചർച്ചയിൽ, സീറ്റ് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരത്തിനൊരുങ്ങി മുസ്ലീം ലീഗ്

മികച്ച നടിക്കുള്ള ഫിലിം അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള കനി കുസൃതി, ദിവ്യ പ്രഭ എന്നിവരോടൊപ്പം തിരുവനന്തപുരം സ്വദേശിയായ യുവ താരം ഹ്രിദ്ദു ഹാറൂണും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ബിരിയാണി എന്ന ചിത്രത്തിലൂടെയാണ് കനി കുസൃതി മലയാളികള്‍ക്ക് പ്രിയങ്കരിയായത്, ഓള് , വഴക്ക്, ദി നോഷന്‍, നിഷിദ്ധോ തുടങ്ങി നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലും മികച്ച പ്രകടനങ്ങളിലൂടെയും ശ്രേധേയമാണ്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ടേക്ക് ഓഫ്, മാലിക്,അറിയിപ്പ്, ഫാമിലി, തമാശ, കമ്മാര സംഭവം, തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെയാണ് ദിവ്യ പ്രഭ പ്രേക്ഷക പ്രശംസ നേടിയിട്ടുള്ളത്. ക്രാഷ് കോഴ്‌സ് എന്ന വെബ്സീരിസിലെ പ്രകടനവും, മുംബൈക്കാര്‍ എന്ന ഹിന്ദി ചിത്രത്തിലെ പ്രകടനം, തഗ് എന്ന തമിഴ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിലെ പ്രകടനങ്ങള്‍ക്കൊപ്പം ഓഡിഷനിലെ മികവും കൊണ്ടാണ് ഹൃദു ഹാറൂണിനെ സിനിമയിലെടുത്തത്.മുസ്തഫ സംവിധാനം ചെയ്യുന്ന മുറ എന്ന ചിത്രത്തിലൂടെയാണ് ഹ്രിദ്ദു ഹാറൂണിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം.

Leave a comment

Your email address will not be published. Required fields are marked *