സല്‍ക്കാരച്ചടങ്ങില്‍ വെച്ച് വധുവിന്റെ ശരീരത്തില്‍ പാടുകള്‍ കണ്ടു; ഭര്‍ത്താവിനെതിരെ കേസ്, ബന്ധം തുടരാന്‍ താല്‍പര്യം ഇല്ലെന്ന് യുവതി

കോഴിക്കോട്: കോഴിക്കോട് ഭര്‍ത്തൃവീട്ടില്‍ നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ ഭര്‍ത്താവ് പന്തീരാങ്കാവ് സ്വദേശി രാഹുലിന് എതിരെ പോലീസ് കേസെടുത്തു. ഗാര്‍ഹിക പീഡന വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വധുവിന്റെ വീട്ടുകാരാണ് പരാതി നല്‍കിയത്. വിവാഹ ബന്ധം തുടരാന്‍ താല്‍പര്യം ഇല്ലെന്ന് യുവതി പൊലീസിനെ അറിയിച്ചു. കുടുംബത്തോടൊപ്പം യുവതി നാട്ടിലേക്ക് മടങ്ങി. മെയ് 5ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.
എറണാകുളത്ത് നിന്ന് വിവാഹ സല്‍ക്കാരചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ടത്. വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയപ്പോഴാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..