October 25, 2025
#Crime #kerala #Top Four

ടിടിഇയെ ആക്രമിച്ച സംഭവം ; അക്രമിയുടെ ഫോട്ടോ നല്‍കിയിട്ടും നടപടിയെടുക്കാതെ റെയില്‍വേ പോലീസ്

കൊച്ചി:ട്രെയിനുള്ളില്‍വെച്ച് ടിടിഇയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണമില്ലാതെ റെയില്‍വേ പോലീസ്.അക്രമിയെ കണ്ടെത്തി ഫോട്ടോ റെയില്‍വേ പോലീസിന് കൈമാറിയിട്ടും അന്വേഷണമില്ല.ഏപ്രില്‍ നാലിനായിരുന്നു പരാതിക്കാസ്പദമായ സംഭവം.മെയ് ആറിന് സൗത്ത്റെയില്‍വേ സ്റ്റേഷനിലായിരുന്നു പ്രതിയെ കണ്ടത്. അക്രമത്തിനിരയായ ടിടിഇ ജയ്സണ്‍ അക്രമിയെ തിരിച്ചറിഞ്ഞ് ഫോട്ടോ എടുക്കുകയായിരുന്നു. ശേഷം റെയില്‍വേ പോലീസിന് കൈമാറിയെങ്കിലും നടപടിയെടുത്തില്ല.പ്രതിയെ കണ്ടെത്താനായില്ലെന്നാണ് പോലീസ് വിശദീകരണം.

Also Read ; മില്‍മ പ്ലാന്റുകളിലെ തൊഴിലാളികളുടെ സ്ഥാനകയറ്റം തടഞ്ഞുവച്ചു ; സമരവുമായി തൊഴിലാളി യൂണിയന്‍, സമരത്തില്‍ വലഞ്ഞ് സംസ്ഥാനത്തെ പാല്‍ വിപണി

തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്‌സ്പ്രസിലെ ടിടിഇ ജയ്‌സനാണ് ആക്രമിക്കപ്പെട്ടത്. ഇയാളെ ആക്രമിച്ച ഭിക്ഷാടകന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. മുഖത്തിനടിയേറ്റ ജയ്‌സന്റെ കണ്ണിന് പരിക്കേറ്റിരുന്നു. ഭിക്ഷക്കാരന് ട്രെയിനില്‍ കയറുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. ഭക്ഷണ വില്‍പ്പനക്കാരെയും ആക്രമിച്ച ശേഷം ഇയാള്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *